പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ"ലഹരിവിരുദ്ധ വിദ്യാർത്ഥി പാർലമെൻറ് " സംഘടിപ്പിച്ചു - Kottayam Media

Kottayam

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ”ലഹരിവിരുദ്ധ വിദ്യാർത്ഥി പാർലമെൻറ് ” സംഘടിപ്പിച്ചു

Posted on

കോട്ടയം :പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ബേ ക്കർ മെമ്മോറിയൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു “ലഹരിമുക്ത നവകേരളം” പദ്ധതിയുടെ ഭാഗമായി കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ നൂറോളം വിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വിമുക്തി മിഷൻ്റെ സഹകരണത്തോടെ “ലഹരിവിരുദ്ധ വിദ്യാർത്ഥി പാർലമെൻറ് ” സംഘടിപ്പിച്ചു.ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ് പി.ആർ ഉദ്ഘാടനം ചെയ്തു.

കോട്ടയം വിമുക്തി മിഷൻ കൗൺസിലറും സിവിൽ എക്സൈസ് ഓഫീസറുമായ ബെന്നി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ പാനൽ ചർച്ച സംഘടിപ്പിച്ചു . മദ്യ വിപണന കേന്ദ്രങ്ങളുടെ എണ്ണം കുറച്ച്, ലഹരി വിമോചന സെൻററുകളുടെ എണ്ണം വർദ്ധിപ്പിക്കുക, പുതിയ പാഠ്യപദ്ധതിയിൽ ലഹരി വരുത്തുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ,ലഹരി വിപണനവുമായി ബന്ധപ്പെട്ട നിയമങ്ങൾ , ശിക്ഷകൾ തുടങ്ങിയവ കൂടി ഉൾപ്പെടുത്തണമെന്നും വിദ്യാർത്ഥി പാർലമെൻറ് ആവശ്യപ്പെട്ടു. ബേക്കർ മെമ്മോറിയൽ സ്കൂൾ പ്രധാനാദ്ധ്യാപിക ബീന ബേബി അധ്യക്ഷത വഹിച്ചു.അധ്യാപകരായ ഏ. കെ ഷാജി, ശ്രീജേഷ് വിജയൻ എന്നിവർ പ്രസംഗിച്ചു.

ലഹരിവിരുദ്ധ ക്യാമ്പിന്റെ ഭാഗമായി സ്കൂളുകളിൽ നിർമ്മിച്ച വിവിധ ഡോക്യുമെന്റേഷനുളുടെ പ്രദർശനം നടത്തി.കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ നേതൃത്വത്തിൽ നടത്തിയ ഷോർട്ട് ഫിലിം നിർമ്മാണ മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച സെൻറ് എഫ്രേംസ് മാന്നാനം, GHS അരീപറമ്പ് ,CMS ഹൈ സ്കൂൾ കൊട്ടയം എന്നീ സ്കൂളുകൾക്ക് സമ്മാനം നൽകി.കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നുള്ള കുട്ടികളും അധ്യാപകരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version