ഭിന്ന ശേഷിക്കാർക്കും വയോജനങ്ങൾക്കുo സൗജന്യ ഉപകരണ സഹായ ക്യാമ്പ് തിങ്കളാഴ്ച - Kottayam Media

Kottayam

ഭിന്ന ശേഷിക്കാർക്കും വയോജനങ്ങൾക്കുo സൗജന്യ ഉപകരണ സഹായ ക്യാമ്പ് തിങ്കളാഴ്ച

Posted on

 

പാലാ: പാലായിലെയും സമീപ പ്രദേശങ്ങളിലേയും ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ ഉപകരണസഹായം ലഭ്യമാക്കുന്നതിനായുള്ള പദ്ധതിയുടെ ഭാഗമായി പാലാ റോട്ടറി ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാമ്പ്  (ഫെ.19 തിങ്കൾ) നടത്തുമെന്ന് നഗരസഭാ ചെയർമാൻ ഷാജു.വി.തുരുത്തൻ പത്രസമ്മേളനത്തിൽ അറിയിച്ചു.നഗരസഭയുടേയും ത്രിതല പഞ്ചായത്തുകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

നഗരസഭാ ഓഫീസിനു സമീപമുള്ള ഓപ്പൺ ആഡിറ്റോറിയത്തിലാണ് ക്യാമ്പ് നടത്തുക.തിങ്കളാഴ്ച രാവിലെ 9.30 ന്‌ ജോസ്.കെ.മാണി എം.പി.ക്യാമ്പ് ഉദ്ഘാടനം ചെയ്യും. റോട്ടറി ക്ലബ് പ്രസിഡണ്ട് ഡോ.ജോസ് കോക്കാട്ട് അദ്ധ്യക്ഷത വഹിക്കും.നഗരസഭാ ചെയർമാൻ ഷാജു .വി.തുരുത്തൻ മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്ര സർക്കാരിൻ്റെ വിവിധ വകുപ്പുകളുമായി സഹകരിച്ച് നഗരസഭ, ത്രിതല പഞ്ചായത്തുകൾ ,സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് ഉപകരണ സഹായ പദ്ധതി നടപ്പാക്കുന്നത്. .എൻ.സി.എസ്.സി, അലിംകോ എന്നീ സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളാകുന്നുണ്ട്.

60 കഴിഞ്ഞ വയോജനങ്ങൾക്കായി കേന്ദ്ര സർക്കാരിൻ്റെ “രാഷ്ട്രീയ വയോ ശ്രീ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ ലഭ്യമാക്കും.
അർഹരായ ഗുണഭോക്താക്കളെ ക്യാമ്പിൽ വച്ച് തെരഞ്ഞെടുക്കുo.പഞ്ചായത്ത് മേലെകളിൽ ഉള്ളവർക്കും ഈ ക്യാമ്പിൽ സംബന്ധിക്കാവുന്നതാണ്.
നാൽപത് ശതമാനം വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡോ ജനപ്രതിനിധികൾ നൽകുന്നതോ ആയ വരുമാന സർട്ടിഫിക്കററ്, മേൽവിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ എന്നിവ സഹിതം ക്യാമ്പിൽ പങ്കെടുക്കണം. അർഹരാകുന്നവർക്ക് ഉപകരണങ്ങൾ ലഭ്യമാക്കും. ഹിയറിംഗ് എയ്ഡ്, സ്മാർട്ട് ഫോൺ, സ്മാർട്ട്കെയ്ൻ, ബെയ്ലികെയ്ൻ ഫോൾഡിങ്, ബെയ്ലി കിറ്റ്, ബെയ്ലി സ്ലേറ്റ്, സി പി വീൽചെയർ ,ആർട്ടിഫിഷ്യൽ ലിംപ്, റോളേറ്റർ, വോക്കിംഗ് സ്റ്റിക്, ആക്സിലറി ക്ര ച്ചസ്, എൽബോക്രൂസ്, ട്രൈസൈക്കിൾ എന്നിങ്ങനെയുള്ള 15പരം ഉപകരണങ്ങളാണ് ലഭ്യമാക്കുക. ഇലക്ട്രോണിക്സ് വീൽചെയർ ലഭ്യമല്ല. വയോജനങ്ങൾക്ക് മറ്റ് ഉപകരണങ്ങളും ലഭ്യമാക്കും.

60 കഴിഞ്ഞ മുതിർന്ന പൗരൻമാർ പ്രായം തെളിയിക്കുന്ന ഏതെങ്കിലും രേഖയോ ആധാർ കാർഡിൻ്റെ പകർപ്പോ കൂടി സമർപ്പിക്കേണ്ടതാണ്.
പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ് സെക്രട്ടറി ജിമ്മി ജോസ്, കൗൺസിലർ ബൈജു കൊല്ലം പറമ്പിൽ, ജയ്സൺമാന്തോട്ടം എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version