Kerala

വി ജോയി എം എൽ എ യ്ക്ക് പിന്നാലെ ;മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി കെപിസിസി അംഗം

Posted on

മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി കെപിസിസി അംഗം. യൂത്ത് കോൺഗ്രസ് പറഞ്ഞാൽ വേണ്ടി വന്നാൽ തല്ലിക്കൊല്ലാനും കേരളാ പൊലീസ് തയ്യാറാവുമെന്നാണ് കെപിസിസി അംഗം ഇഫ്തിഖാറുദ്ദീൻ.

ഇന്നലെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ നടത്തിയ പ്രതിഷേധത്തിലാണ് പരാമർശം. പൊലീസ് ഇപ്പോൾ തങ്ങളുടെ കയ്യിലാണെന്നും ഇയാൾ പറഞ്ഞു.

യൂണിവേഴ്‌സ് റ്റി കോളേജിലെ സംഘർഷമടക്കം എസ്എഫ്‌ഐയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കെപിസിസി അംഗത്തിന്റെ വിവാദ പരാമർശം. തല്ലിക്കൊല്ലാനാണ് പറയുന്നതെങ്കിൽ കേരളാ പൊലീസ് അതിനും തയ്യാറാവുമെന്നും ഇഫ്തിഖാറുദ്ദീൻ പറഞ്ഞു. പൊലീസ് അടിച്ചൊതുക്കിയിട്ടുണ്ട്. അത് ഞങ്ങൾ പറഞ്ഞിട്ട് തന്നെയാണെന്നും ആവർത്തിച്ചു. രണ്ടത്താണി സ്വദേശിയായ ഇഫ്തിഖാറുദ്ദീൻ തന്റെ പ്രസംഗത്തിലുടനീളം കൊലവിളി ഉയർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version