Kerala

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ നാല് ദശാബ്ദത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് സുവർണ്ണ നേട്ടം

Posted on

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ നാല് ദശാബ്ദത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയ്ക്ക് സുവർണ്ണ നേട്ടം. 2026 ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കി ഫൈനലിൽ ചൈനയെ 1-0 എന്ന ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ വനിതാ ഹോക്കിയിൽ ഇന്ത്യ ഇതിനുമുമ്പ് അവസാനമായി സ്വർണം നേടിയത് 1982-ലെ ഗെയിംസിലായിരുന്നു.
മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ലാൽറെംസിയാമി ഹ്മാർസോതെയാണ് ഇന്ത്യക്കായി നിർണായകമായ ഏക ഗോൾ നേടിയത്. രണ്ടാം ക്വാർട്ടറിൽ ചൈനയുടെ പെനാൽറ്റി സ്ട്രോക്ക് തടഞ്ഞു നിർത്തി പരിചയസമ്പന്നയായ ഗോൾകീപ്പർ സവിത പൂനിയ ടീമിന്റെ രക്ഷകയായി.
ചൈനയുടെ നിരന്തരമായ ആക്രമണങ്ങളെ മികച്ച പ്രതിരോധത്തിലൂടെയാണ് ഇന്ത്യൻ താരങ്ങൾ നേരിട്ടത്. ഈ ഏഷ്യൻ ഗെയിംസ് സ്വർണ നേട്ടത്തിലൂടെ 2028-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിനുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version