Kerala

സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റി നാളെ പാലായിൽ (വെള്ളി) തുടങ്ങും

Posted on

പാലാ:സിപിഐ എം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റിയ്ക്ക് വെള്ളിയാഴ്ച പാലായിൽ തുടക്കമാകും. ശനി വൈകിട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും. രണ്ട് ദിവസത്തെ കമ്മിറ്റിയും പൊതുസമ്മേളനവും വൻ ജനമുന്നേറ്റമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

ജില്ലാ കമ്മിറ്റിയംഗങ്ങൾ, ഏരിയകളിൽ നിന്നുള്ള പ്രതിനിധികൾ, വർഗ്ഗ ബഹുജന സംഘടനകളുടെ ജില്ലാ ഭാരവാഹികൾ ഉൾപ്പെടെ 90 പ്രതിനിധികൾ പങ്കെടുക്കും.
എ വി റസ്സൽ നഗറിൽ (അരുണാപുരം സൺസ്റ്റാർ ഒഡിറ്റോറിയം) വെള്ളി രാവിലെ ഒൻപതിന് പതാക ഉയർത്തലോടെ കമ്മിറ്റി ആരംഭിക്കും. രാവിലെ 10ന് പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. രാവിലെ ഒൻപതിന് രജിസ്ട്രേഷൻ ആരംഭിക്കും.

ഉദ്ഘാടനശേഷം ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ച. വൈകിട്ട് റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച ആരംഭിക്കും. ശനിയാഴ്ചയും പൊതുചർച്ച തുടരും. ശേഷം ചർച്ചകൾക്ക് മറുപടി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, പി രാജീവ്, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ വി എൻ വാസവൻ, സജി ചെറിയൻ, ഡോ. പി കെ ബിജു, എം വി ജയരാജൻ, പി ജയരാജൻ, ജോൺ ബ്രിട്ടാസ് എംപി എന്നിവർ പങ്കെടുക്കും.

കമ്മിറ്റി സമാപനത്തോടനുബന്ധിച്ച് പാലാ ഏരിയയിൽനിന്ന് 5000 പേരെ പങ്കെടുപ്പിച്ച് പൊതുസമ്മേളനവും ഉണ്ടാകും. ശനി വൈകിട്ട് നാലിന് വി എസ് അച്യുതാനന്ദൻ നഗറിൽ (ഗ്രാന്റ് കോർട്ടിയാർഡ് മൈതാനം) ചേരുന്ന യോഗം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version