Kerala

നഗരവികസന മുന്നണി അടിച്ചേൽപ്പിക്കൽ മുന്നണിയല്ല – കൺവീനർ ബിജു പാലുപ്പടവൻ

Posted on

 

പാലാ നഗരസഭ കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് സി.പി.എം സമ്മേളനത്തിന് വിട്ടുനൽകാൻ സാധിക്കാത്തത് കൗൺസിൽ തീരു മാനത്തിലെ നിയമപരമായ ഒരു പ്രശ്നം മൂലമാണ്. കൊട്ടാരമറ്റം സ്റ്റാൻഡ് പൊതുയോഗങ്ങൾക്ക് വിട്ടുനൽകരുതെന്ന കൗൺസിൽ തീരുമാനം ഇല്ലാത്തതിനാലാണ് വീണ്ടും അപേക്ഷ സ്വീകരിക്കാൻ കാരണമായത്. അപേക്ഷ സ്വീകരിച്ചതിനു ശേഷം സമ്മേളനത്തിനുള്ള മുന്നൊരുക്കൾ നടത്തിയതിനു ശേഷം തലേദിവസം അനുവദിക്കില്ലയെന്ന് പറയുന്നത് നീതികേടാണ് എന്നതാണ് തൻ്റെ യും തങ്ങളുടെ കൗൺസിലർമാരുടെയും അഭിപ്രായം.

കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് പൊതുയോഗത്തിന് നൽകരുതെന്ന വിഷയത്തിൻ്റെ പേരിലാണ് ഭരണമുന്നണിയിൽ നിന്ന് എതിർത്ത് വിമത കൗൺസിലർമാർ മുന്നണി വിട്ട് നഗരവികസന മുന്നണിയുടെ ഭാഗമായത്.ഇവർക്കെതിരെ നടക്കുന്ന വിപ്പ് ലംഘന കേസിൽ ഇത് ഒരു വിഷയവുമാണ്.മറിച്ച് നിലപാട് മാറ്റിയാൽ കേസിനെ ഇത് ബാധിക്കുമെന്നും കൺവീനർ എന്ന നിലയിൽ അവർ തന്നെ മുൻകൂട്ടി അറിയിച്ചിരുന്നതായും ബിജു പാലുപ്പട വൻ അറിയിച്ചു. എന്നാൽ ഇവരെ ധർമ്മസങ്കടത്തിലാക്കരുതെന്നും എന്നാൽ ഒരു തവണ കുടി അനുവദിച്ചതിനു ശേഷം മേലിൽ പൊതുജന താല്പര്യം മാനിച്ച് കൊട്ടാരമറ്റം ബസ് സ്റ്റാൻഡ് ആർക്കും അനുവദിക്കരുതെന്നും ആയിരുന്നു തങ്ങളുടെ നിലപാട് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

അതിനായി തങ്ങളുടെ 12 കൗൺസിലർമാരും ചെയർപേഴ്സണും പിന്നെ ചെയർപേഴ്സൻ്റെ കാസ്റ്റിംഗ് വോട്ടു കൂടി ലഭിക്കുമ്പോൾ ഭൂരിപക്ഷമായ 14 വോട്ട് ലഭിച്ച് പാസാക്കാനാണ് തങ്ങൾ തീരുമാനിച്ചിരുന്നത്. എന്നാൽ പ്രതിപക്ഷം കൗൺസിലിൽ അദ്യ അജണ്ട തന്നെ തടസ്സപ്പെടുത്തിയതിനാൽ ചെയർപേഴ്സൺ സംയമനം പാലിച്ച് എല്ലാ അജണ്ടകളും പാസ്സാക്കുകയും ചെയ്തു. അതിനാൽ ഈ വിഷയത്തിൽ വോട്ടിംഗ് നടക്കാത്തതിനാൽ ചെയർപേഴ്സണ് കാസ്റ്റിംഗ് വോട്ട് ചെയ്യാൻ സാധിച്ചില്ല. അതു കൊണ്ടാണ് ഭൂരിപക്ഷം ലഭിക്കാതെ പോയത്. എന്നാൽ അവർക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ താൻ നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിൽ പുനർ നിർമ്മാണം നടന്ന് വരുന്ന ഏറ്റവും സൗകര്യമുള്ള സ്ഥലമായ മുനിസിപ്പൽ സ്‌റ്റേഡിയം തന്നെ ഒറ്റ തവണത്തേയ്ക്ക് നൽകാൻ ചെയർപേഴ്സൻ മുൻകൂർ അനുമതി നൽകുകയുണ്ടായി. അതിന് സ്റ്റേഡിയം കൈമാറിയവരുടെ അനുമതിയും വാങ്ങി.

ഇവിടെ ആര് തോറ്റു, ജയിച്ചു എന്ന് ഈ ഗോ വയ്ക്കാതെ രമ്യമായ പരിഹാരം കാണാൻ കൺവീനർ എന്ന നിലയിൽ തനിക്ക് സാധിച്ചതായും ബിജു പാലുപ്പടവൻ പറഞ്ഞു.എന്നാൽ ഇതിൻമേൽ തർക്കം ഉണ്ടാക്കാതെ സി.പി.എം പാർട്ടി മറ്റൊരു സ്ഥലം കണ്ടെത്തി വിട്ടുവീഴ്ച ചെയ്ത് നഗരവികസന മുന്നണിയുടെ ഐക്യം ഉറപ്പിക്കുകയാണ് ചെയ്തതെന്നും ബിജു പാലുപ്പSവൻ പറഞ്ഞു. ഇവിടെ തോറ്റത് നഗരവികസന മുന്നണിയല്ലെന്നും ഇതിൻ്റെ പിന്നിൽ നഗരവികസന മുന്നണി തകർക്കാൻ ശ്രമിച്ചവർ ആണന്നും അവർക്ക് നിരാശ ഉണ്ടായ ദിവസം ആണ് ഇന്ന് എന്നും ബിജു പാലുപ്പടവൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version