Kerala

അമിത്ഷാ ക്കെതിരെ കരിങ്കൊടി :തുടർചലനം സജീവം :തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം

Posted on

തിരുവനന്തപുരം ഡിസിസി ഓഫീസിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ആരോപണം.തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ജില്ലാ കോൺഗ്രസ് (ഡിസിസി) ഓഫീസിന് നേരെ ആക്രമണം ഉണ്ടാവുകയും, ഓഫീസിന്റെ ചില്ലുകൾ കല്ലേറിൽ തകരുകയും ചെയ്തു.

ഇന്നലെ രാത്രിയോ പുലർച്ചയോ ആണ് ആക്രമണം നടന്നതെന്ന് സംശയിക്കുന്നു. അമിത് ഷായ്ക്കെതിരെ കറിക്കൊടി കാണിച്ചതിന് പിന്നാലെ ബിജെപിയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉണ്ടായ പ്രതിഷേധങ്ങളുടെയും തർക്കങ്ങളുടെയും ഭാഗമായാണ് ഈ ആക്രമണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.

ബിജെപിയും യുവമോർച്ചയുമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. ഒരു പ്രകോപനവുമില്ലാതെയാണ് ബിജെപി കോൺഗ്രസിന് മേൽ ആക്രമണം അഴിച്ചുവിട്ടതെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ വ്യക്തമാക്കി. നെയ്യാറ്റിൻകരയിലെ പ്രതിഷേധത്തിന് ശേഷം ബിജെപി കോൺഗ്രസുകാരെ ഭീഷണിപ്പെടുത്തിയെന്നും ശക്തൻ പറഞ്ഞു.

ഡിസിസി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് മന്ത്രിമാരടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സംഭവസ്ഥലത്ത് എത്തുമെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version