Kerala
സിപിഐഎം ന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി പാലായിൽ കൂടുമ്പോൾ; നഗരസഭാ ഭരണ മുന്നണിയിലെ കലഹവും വിപുലീകൃതമാവുന്നു
പാലാ നഗരസഭയുടെ ഇന്നത്തെ കൗൺസിലിൽ കൊട്ടാരമറ്റം സ്റ്റാൻഡ് സിപിഐഎം ന് വിട്ടു കൊടുക്കുന്ന അജണ്ടയെ എതിർക്കും ടോണി തൈപ്പറമ്പിൽ
കൊട്ടാരമാറ്റം സ്റ്റാൻഡ്മായി ബന്ധപ്പെട്ടു മുൻപ് പറഞ്ഞ നിലപാടിൽ മാറ്റമില്ല. സിപിഐഎം ന് എന്നല്ല ഒരു പാർട്ടിക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച് ബസ് സ്റ്റാൻഡ് വിട്ടുകൊടുക്കുന്നതിൽ എതിർപ്പ് കൗൺസിൽ നിലപാട് എടുക്കും.
ജനങ്ങളാണ് നാടിന്റെ ശക്തി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ജനങ്ങളെ ചേർത്തുനിർത്താനാണ് കൊട്ടാരമറ്റവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ഉറച്ച നിലപാട് താൻ എടുത്തിട്ടുള്ളത്.
ഈ വിഷയത്തിൽ മുൻപ് ഞാൻ എടുത്ത നിലപാട് ശരിയാണെന്നു കാലം തെളിയിക്കും .ഇനിയും ആ നിലപാട് തുടരും ഇതിന്റെ പേരിൽ ആക്രമണങ്ങൾ ഉണ്ടായാലും സത്യത്തിനു മുമ്പിൽ ജനങ്ങൾക്ക് ഒപ്പം നീതിപുലർത്തുന്ന നിലപാടായിരിക്കും തന്റേതെന്ന് ടോണി തൈപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
ഇന്ന് മൂന്നരയ്ക്കുള്ള കൗൺസിൽ യോഗം കൊട്ടാരമറ്റം വിഷയം കൊണ്ട് തന്നെ ശ്രദ്ധേയമാകും .ബിജു പാലൂപ്പടവൻ തന്റെ നിലപാട് അറിയിച്ചതിനു പിന്നാലെയാണ് ടോണി തൈപ്പറമ്പിലും തന്റെ നിലപാട് അറിയിച്ചത്.ഇനി ചെയർപേഴ്‌സനും ,വൈസ് ചെയർമാനും എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാൻ മൂന്നര വരെ കാത്തിരിക്കേണ്ടർതായി വരും.