Kottayam
വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു
വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്. വിവിധ ഏരിയകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കും. ചില്ലറ വ്യാപാര മേഖല മുൻപെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ തകർച്ച നേരിടുന്ന ഈ കാലഘട്ടത്തിൽ അതീവ പ്രാധാന്യത്തോടുകൂടിയാണ് ഇത്തവണ സമ്മേളനം നടക്കുന്നത് .
ഓൺലൈൻ, ഇൻസ്റ്റാ-മാർട്ട് വ്യാപാരങ്ങളുടെ കടന്നുകയറ്റവും വൻകിട സൂപ്പർമാർക്കറ്റുകളുടെ മത്സരവും ഉയർന്ന പ്രവർത്തനച്ചെലവും വായ്പ്പ ലഭ്യതയുടെ കുറവുമെല്ലാം ചില്ലറ വ്യാപാര മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇത്തരം ആനുകാലിക വ്യാപാര സാഹചര്യങ്ങളെല്ലാം ചർച്ച ചെയ്യുകയും വരുംകാലങ്ങളിൽ ഈ പ്രതിസന്ധി തരണം ചെയ്യുന്നതിന് ആവശ്യമായിട്ടുള്ള പരിപാടികൾ ആലോചിച്ചു രൂപരേഖ തയ്യാറാക്കുന്നതിനും
കൂടി നടത്തുന്ന ഈ സമ്മേളനം വിജയിപ്പിക്കുവാൻ എല്ലാവരുടെയും സഹകരണം വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ലാ കമ്മറ്റിക്കുവേണ്ടി അഭ്യർത്ഥിക്കുന്നു.
പ്രതസമ്മേളനത്തിൽ പങ്കെടുക്കുന്നവർ ജോജി ജോസഫ് ജില്ലാ സെക്രട്ടറിഔസേപ്പച്ചൻ തകിടിയേൽ (ജില്ലാ പ്രസിഡന്റ് ജോജി ജോസഫ് (ജില്ലാ സെക്രട്ടറി )
ബി അജിത് കുമാർ (സ്വാഗതസംഘം ജനറൽ കൺവീനർ )രാജു ജോൺ (ജില്ലാ ജോയിന്റ് സെക്രട്ടറി )ജോസ് കുറ്റിയാനിമറ്റം (ഏരിയ പ്രസിഡന്റ് ) ജിനു ജോർജ് (ഏരിയ സെക്രട്ടറി )