Kerala
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അജ്മിൻ, മുഹമ്മദ് നിസാൻ, മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 19-ന് നീലക്കുറിഞ്ഞി കാണാനെത്തിയപ്പോഴാണ് ഇവർ സെന്റ് ആൻ ചർച്ചിന്റെ മലയിലെ കുരിശിൽ കയറി ഫോട്ടോഷൂട്ട് നടത്തിയത്. മലയ്ക്ക് മുകളിൽ സ്ഥാപിച്ച കുരിശിന്മേലിൽ കയറിനിന്നുള്ള യുവാക്കളുടെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.
സംഭവം വലിയ വിവാദമായതോടെ മൂന്നാർ എഎസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടി.നീലക്കുറിഞ്ഞി കാണാനെത്തുന്നവരുടെ വിക്രിയകൾ നാട്ടുകാർക്കും വിനയാകുന്നുണ്ട് .
മദ്യപിച്ചെത്തുന്നവർ നാട്ടുകാരോടും ;ഭക്ഷണം കഴിക്കാനെത്തുമ്പോൾ ഹോട്ടൽ ജീവനക്കാരോടും വാക്ക് തർക്കത്തിലേർപ്പെടുന്നതും പതിവ് കാഴ്ചയാണ് .ഇതിനിടെയാണ് യുവാക്കളുടെ ഫോട്ടോ ഷൂട്ട് പ്രശ്നമായി മാറിയത് .