Kerala

കാഞ്ഞിരമറ്റം കർഷക മുന്നേറ്റത്തിന്റെ ഗ്രാമീണ മാതൃക: ഫാ.ജോസഫ് വാട്ടപ്പിള്ളിൽ

Posted on

കാഞ്ഞിരമറ്റം:കാർഷിക രംഗത്തെ ഫലപ്രദമായ ഇടപെടലുകൾക്കും സംരംഭകത്വ മുന്നേറ്റങ്ങൾക്കും മാതൃകയായി മാറാൻ കാഞ്ഞിരമറ്റത്തെ കർഷക കൂട്ടായ്മയ്ക്ക് സാധിക്കുന്നതായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു.

കാർഷിക രംഗത്ത് അനുഭവ സമ്പന്നരായ ചെറുകിട സംരംഭകരുടെ നാടാണ് ഇവിടമെന്നും കാഞ്ഞിരമറ്റം അഗ്രാേ പ്രൊഡ്യൂസർ കമ്പനിഅധികൃതരും കാൻവേ പ്രൊഡക്ഷൻ യൂണിറ്റിലെ കർഷക സംരംഭകരുമായി ആശയവിനിമയം നടത്തുവാൻ പുതുതലമുറയ്ക്ക് അവസരം ഉണ്ടാക്കി കൊടുക്കണമെന്നും ഈ രംഗത്ത് കാർഷിക ഗവേഷണ പ്രവർത്തനങ്ങൾക്ക് പ്രസക്തി വർദ്ധിക്കുന്നതായും ഫാ. വാട്ടപ്പിള്ളിൽ തുടർന്ന് പറഞ്ഞു.

കാഞ്ഞിരമറ്റം കർഷകള ഫെഡറേഷന്റെ പതിനൊന്നാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളിയുടെ പാരീഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ ഫെഡറേഷൻ രക്ഷാധികാരി ഫാ.ജോസഫ് മണ്ണനാൽ അധ്യക്ഷത വഹിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടർ ഫാ.ഫ്രാൻസീസ് ഇടത്തിനാൽ,

കർഷക ബാങ്ക് പ്രോജക്ട് ഓഫീസർ പി. വി. ജോർജ് പുരയിടം, സോൺ കോർഡിനേറ്റർ ജിജി സിന്റോ , ഫെഡറേഷൻ ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ , ജെയ്മോൻ പുത്തൻ പുരയ്ക്കൽ,ആൻസി ബെന്നി വേങ്ങത്താനം എന്നിവർ പ്രസംഗിച്ചു. ജോസ് തോമസ് കളരിക്കൽ , ടോം ജേക്കബ് ആലയ്ക്കൽ, മാത്തുക്കുട്ടി ഞായർകുളം, ജോർജുകുട്ടി കുന്നപ്പള്ളി, സുരേഷ് കുന്നേലേമുറി,ജയിംസ് പെരുമന, മോളി ജോസ് പഴയതോട്ടം , സുനിജ രാജു തകിടിയേൽ , മിനി ജോസ് അഞ്ചാനിക്കൽ , മിനി ജോണി കുളപ്പുറത്ത്, ജെനി ഐജു മാളിയേക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version