Kerala

പാലാ പഴയിടം രുചിയിലെ മലിന ജലപ്രശനം :ആരോഗ്യവകുപ്പ് പരിശോധന നടത്തി :ഇന്ന് തന്നെ ജല പരിശോധന നടത്തും

Posted on

പാലായിലെ പഴയിടം രുചി ഹോട്ടലിലെ മലിനജല പ്രശ്നത്തെ കുറിച്ച് പരാതികളുടെ അടിസ്ഥാനത്തിൽ പാലാ മുൻസിപ്പാലിറ്റി  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ന് രാവിലെ  ഹോട്ടലിൽ പരിശോധന നടത്തി .ഹോട്ടലിന്റെ അകവും പുറവും പരിശോധിച്ച ഉദ്യോഗസ്ഥർ ജലത്തിൽ മാലിന്യം കണ്ടെത്തിയ സംഭവത്തെ കുറിച്ച് അന്വേഷിച്ചു .

പാടം നികത്തിയ സ്ഥലത്താണ് ഹോട്ടൽ ഇരിക്കുന്നത് .ഹോട്ടലിന്റെ ഇരുപതോളം മീറ്റർ മാറിയുള്ള സ്ഥലത്തെ കിണറ്റിൽ നിന്നുമാണ് കൈ കഴുകുവാനുള്ള വെള്ളം ഉപയോഗിക്കുന്നത്.ഇത് ആദ്യം ഒരു ടാങ്കിൽ ശേഖരിക്കുകയും തുടർന്ന് ട്രീറ്റ് മെന്റ് പ്ലാന്റിലൂടെ ശുദ്ധീകരിച്ചതിനു ശേഷമാണ് കൈകഴുകുവാനായി എടുക്കുന്നതെന്നു ഹോട്ടൽ മാനേജർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി .

എന്നാൽ കുടിക്കുവാനും പാചകം ചെയ്യുവാനും ഇല്ലത്ത് (ഉടമസ്ഥനെ വീട്) നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.ഇന്ന് വാഹനം കേടായതിനാൽ പുറത്ത് സ്വകാര്യ കമ്പനികളെയാണ് ആശ്രയിച്ചത് .ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ടാങ്ക് കയറി പരിശോധിക്കുകയും ;പരിശോധിച്ചവരുടെ കൈകളിൽ മഞ്ഞ കളറിൽ അഴുക്ക് പറ്റുകയും ചെയ്തിട്ടുണ്ട് .എന്നാൽ ഈ ടാങ്കിലെ വെള്ളം തൊട്ടടുത്തുള്ള മൂന്നു ട്രീറ്റ് മെന്റ് പ്ലാന്റിലൂടെ ശുദ്ധീകരിച്ചിട്ടാണ് ജനങ്ങൾക്ക്‌ കൈകഴുകുവാനായി കൊടുക്കുന്നതെന്ന് മാനേജർ സോജി കോട്ടയം മീഡിയയോട് പറഞ്ഞു .

ഇന്ന് തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കിണറ്റിൽ നിന്നും വരുന്ന ജലം പരിശോധനയ്ക്കു അയക്കാൻ തീരുമാനിച്ചിട്ടുണ്ട് .പരിശോധന ഫലം വരുന്നത് വരെ നോക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുള്ളത് .പരിശോധന ഫലം എതിരായാൽ വേറെ മാർഗം നോക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി .61 ഓളം ജോലിക്കാരുള്ള ഈ സ്ഥാപനം ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് കൊണ്ട് തന്നെ മുന്നോട്ട് പോകുമെന്ന് പഴയിടം രുചി മാനേജർ സോജി കോട്ടയം മീഡിയയോട് പറഞ്ഞു .

ഈ പ്രശ്നത്തിൽ ചെയർപേഴ്‌സൺ മായ രാഹുലും ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജിതാ പ്രകാശും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി .അവരുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടനെ മേൽ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ  

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version