Kerala
ഓട്ടോറിക്ഷാ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ ടൗണിൽ പ്രകടനം നടത്തി
പാലാ: സംസ്ഥാനത്തെ ഓട്ടോറിക്ഷകളുടെ കൂലി സംസ്ഥാന സർക്കാർ ഉടൻ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ റിക്ഷ തൊഴിലാളി യൂണിയൻ ( കെ.ടി.യു.സി. എം) പാലാ ടൗണിൽ പ്രകടനം നടത്തി. യോഗത്തിൽ കൺവീനർ കെ.വി. അനൂപ് അധ്യക്ഷത വഹിച്ച യോഗം യുണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കണ്ണൻ പാലാ, തങ്കച്ചൻ കുമ്പുങ്കൽ , കെ.യു. കുര്യാക്കോസ്, റ്റിനു തകടിയേൽ, ബേബി കുരുവിള, വിനോദ് ജോൺ, സജി കൊട്ടാരമറ്റം, രാജേഷ് വട്ടക്കുന്നേൽ, ടോമി കണ്ണംകുളം, വി.എം. ബാബു, തോമസ് ചാക്കോ, വി.വി.
ഐസക്, റോണി കുര്യൻ, ഇ.കെ. ബിനു, രാജു ഇലവുങ്കൽ , എ. കെ. ഷാജി, ധനേഷ് വിജയൻ , സി. സാജൻ , അൽഫോൻസാ നരിക്കുഴി, തോമസ് ജോസഫ്, സജി നെല്ലൻകുഴി , സന്തോഷ് വട്ടക്കുന്നേൽ, പി.സി.ശ്രീകുമാർ , തോമസ് ആൻ്റണി, സുനിൽ കൊച്ചു പറമ്പിൽ , ബിജി മുകളേൽ തുങ്ങിയവർ പ്രസംഗിച്ചു.