Kerala
പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി ;വീണ്ടും സജി മഞ്ഞക്കടമ്പൻ രക്ഷകനായി
പാലായിൽ പെരുമ്പാമ്പുകളുടെ പെരുമഴക്കാലം തുടരുന്നു .പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി .ഇത്തവണ പിടികൂടിയത് പാലാ തെക്കേക്കര വാഴെമഠം ഭാഗത്ത് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നാണ് .
വൈകിട്ട് ആറരയോടെ ക്ഷേത്ര പരിസരത്തുള്ള ജിലു കെ എൻ ആണ് പാമ്പിനെ കണ്ടത് .രാമകൃഷ്ണൻ നായരുടെ പുരയിടത്തിലാണ് പെരുമ്പാമ്പിനെ കണ്ടത് .ഇരയെ വിഴുങ്ങി രക്ഷപെടാനാവാത്ത നിലയിലായിരുന്നു പെരുമ്പാമ്പ്.ഉടനെ തന്നെ നാട്ടുകാർ തടിച്ചു കൂടി .
ഫയർഫോഴ്സിന്റെ വിവരമറിയിച്ചതനുസരിച്ച് അവർ തന്ന നമ്പറിൽ വിളിച്ച് സ്നേക് റേസ്ക്യൂവേഴ്സിനെ വിവരം അറിയിച്ചു .അവർ വരുവാൻ താമസിച്ചപ്പോഴാണ് .സജി മഞ്ഞക്കടമ്പനെ വിവരം അറിയിച്ചത് .
സജി മഞ്ഞക്കടമ്പൻ എത്തി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു .നിർമ്മിതി കേന്ദ്രം ജീവനക്കാരായ സജി വാക്കത്തിനാൽ ;ബിനോയി ടി സി എന്നിവരും കൂടെയുണ്ടായിരുന്നു .രാത്രിയോടെ മുണ്ടക്കയത്ത് നിന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങി .ഇതിനെ വന പ്രദേശത്ത് തുറന്നു വിടും .