Kerala
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി
കോട്ടയം വിജിലൻസ് യൂണിറ്റിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അരുൺചന്ദ് സി, വിജുമോൻ കെ കെ എന്നിവർ 2025 ലെ കേരള വിജിലൻസ് ഡയറക്ടറുടെ “ബാഡ്ജ് ഓഫ് ഓണർ ഫോർ എക്സലന്റ് ഇൻവെസ്റ്റിഗേഷൻ” അവാർഡിന് അർഹരായി.
സംസ്ഥാനതൊട്ടാകെ 22 പേർക്ക് ആണ് ഈ അവാർഡ് ലഭ്യമായിട്ടുള്ളത്. മികച്ച അന്വേഷണ മികവിനും, അഴിമതി സംബന്ധമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും ആത്മാർത്ഥമായും സത്യസന്ധമായും സർവീസ് ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സംസ്ഥാന വിജിലൻസ് ഡയറക്ടർ നൽകുന്ന അവാർഡ് ആണിത്.
വെള്ളിയാഴ്ച തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആഭ്യന്തര & വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അവാർഡ് ജേതാക്കൾക്ക് മെഡലുകൾ സമ്മാനിക്കുന്നതാണ്.