മുമ്പൻ താരങ്ങൾക്ക് പരിക്ക്;കൊമ്പന്മാർക്ക് വമ്പൻ തോൽവി - Kottayam Media

Sports

മുമ്പൻ താരങ്ങൾക്ക് പരിക്ക്;കൊമ്പന്മാർക്ക് വമ്പൻ തോൽവി

Posted on

ഭൂവനേശ്വർ :മുൻനിര താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്‌സിന്റെ ഗതിയെ ബാധിച്ചു തുടങ്ങി.ഇന്നലെ നടന്ന  ഐ എസ് എൽ മത്സരത്തിൽ  കേരള ബ്ലാസ്റ്റേഴ്സിന് തോൽവി.ഒഡീഷ എഫ് സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സിൻ്റെ തോൽവി.ആദ്യ പകുതിയിൽ ദിമിത്രി ഡയമെൻ്റക്കോസിന്‍റെ ഗോളില്‍ മുന്നിൽ നിന്ന ബാസ്റ്റേഴ്സ് രണ്ടാം പകുതിയുടെ തുടക്കത്തിൽ വഴങ്ങിയ രണ്ട് ഗോളോടെ തോൽവി ഏറ്റ് വാങ്ങുകയായിരുന്നു.

റോയ് കൃഷ്ണയുടെ വകയായിരുന്നു ഒഡീഷയുടെ രണ്ട് ഗോളും.തോൽവിയോടെ ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു;ഗോവയാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version