Kerala
കേരള പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി:പുതിയ ഉത്തരവ് ഇറങ്ങി
തിരുവനന്തപുരം: കേരള പോലീസിലെ ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി അനുവദിക്കുന്നതിനുള്ള തീരുമാനം. പോലീസുകാരുടെ ജോലി സമ്മർദ്ദം കുറയ്ക്കുന്നതിനും വിശ്രമത്തിനും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനും ലക്ഷ്യമിട്ടാണ് നടപടി.
ഡ്യൂട്ടിയുടെ സ്വഭാവവും അടിയന്തര സാഹചര്യങ്ങളും പരിഗണിച്ച് ഓരോ ഉദ്യോഗസ്ഥന്റെയും അവധി ക്രമീകരിക്കുന്ന രീതിയിലായിരിക്കും സംവിധാനം നടപ്പാക്കുക. പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ ജീവനക്കാരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവധി നൽകുന്നതും പരിഗണിക്കും.
ദീർഘനേരം തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന പോലീസുകാർക്ക് മതിയായ വിശ്രമം ഉറപ്പാക്കുന്നത് സേവനക്ഷമത വർധിപ്പിക്കുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.പുതിയ സംവിധാനം സംബന്ധിച്ച വിശദമായ നിർദേശങ്ങളും ഏത് വിഭാഗം ഉദ്യോഗസ്ഥർക്കാണ് ബാധകമാകുകയെന്നതും ഔദ്യോഗിക ഉത്തരവിൽ വ്യക്തമാക്കും.
എല്ലാവർക്കും ബാധകം: എസ്.എച്ച്.ഒ (SHO) മാർ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ഈ അവധി ലഭിക്കും.മുൻകൂട്ടി രേഖപ്പെടുത്തണം: പൊലീസുകാരുടെ ആഴ്ചയിലെ അവധി മുൻകൂട്ടി തന്നെ ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം.പ്രത്യേക അവധികൾ: ആഴ്ചയിലെ അവധിക്ക് പുറമെ വിവാഹവാർഷികം, കുട്ടികളുടെയും പ്രിയപ്പെട്ടവരുടെയും ജന്മദിനം തുടങ്ങിയ അവസരങ്ങളിലും പ്രത്യേക അവധി ഉറപ്പാക്കാൻ നിർദേശമുണ്ട്.അടിയന്തര സാഹചര്യങ്ങൾ: വളരെ അടിയന്തരവും അത്യന്താപേക്ഷിതവുമായ സാഹചര്യങ്ങളിലൊഴികെ ഈ അവധി നിഷേധിക്കാൻ പാടില്ല