Kerala

ദുരന്തനിവാരണവും പ്രതിരോധവും കൂടുതൽ ജനകീയമാവേണ്ടതിൻ്റെ ആവശ്യകതയാണ് ഓരോ ദുരന്തവും ഓർമ്മിപ്പിക്കുന്നത് എന്ന് കൊച്ചി ശാസ്‌ത്രസാങ്കേതിക സർവ്വകലാശാല അന്തരീക്ഷ റഡാർ റിസർച്ച് ഡയറക്ടർ ഡോ. അഭിലാഷ് എസ്

Posted on

പൂഞ്ഞാർ :ദുരന്തനിവാരണവും പ്രതിരോധവും കൂടുതൽ ജനകീയമാവേണ്ടതിൻ്റെ ആവശ്യകതയാണ് ഓരോ ദുരന്തവും ഓർമ്മിപ്പിക്കുന്നത് എന്ന് കൊച്ചി ശാസ്‌ത്രസാങ്കേതിക സർവ്വകലാശാല അന്തരീക്ഷ റഡാർ റിസർച്ച് ഡയറക്ടർ ഡോ. അഭിലാഷ് എസ്.

‘അതിതീവ്ര മഴയും അതിജീവനത്തിനായുള്ള ജനകേന്ദ്രീകൃത പ്രതിരോധ മാതൃകകളും’ എന്ന വിഷയത്തിൽ പൂഞ്ഞാർ ഭൂമികയിൽ സംഘടിപ്പിച്ച ചർച്ചയിൽ വിഷയാവതരണം നടത്തുകയായിരുന്നു ഡോ.അഭിലാഷ്.

യഥാർത്ഥവും തത്സമയവുമായ വിവരങ്ങൾ സമൂഹത്തിലെ അവസാന കണ്ണിയിലേയ്ക്കും എത്തിക്കുക എന്നത് പ്രധാനമാണ്. അതല്ലെങ്കിൽ എത്ര ശാസ്‌ത്രീയവും സാങ്കേതികവുമായ അറിവുകളും പ്രയോജനമില്ലാത്തതാവും.

മുന്നറിവുകളും തത്സമയ പ്രവണതകളും ചേർത്ത് ജനകീയമായി തയ്യാറാക്കുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായി മാറുന്നു. മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിംഗ് നെറ്റ്‌വർക്ക് നടത്തുന്ന മഴ പുഴ നിരീക്ഷണ മുന്നറിയിപ്പ് സംവിധാനത്തെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന് പഞ്ചായത്തുകൾ പദ്ധതി മുൻഗണനകൾ നൽകണം എന്നും അദ്ദേഹം പറഞ്ഞു.പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വാ മോഹനൻ അദ്ധ്യക്ഷത വഹിച്ചു.

കാംപെൽ സൈൻ്റിഫിക് ഇൻഡ്യ മീനച്ചിൽ റിവർ ആൻഡ് റെയിൻ മോണിറ്ററിംഗ് നെറ്റ്‌വർക്കിന് നൽകിയ മുന്ന് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഓട്ടോമാറ്റിക് റിവർ ഗേജിൻ്റെ അവതരണം അലക്‌സ് പി. മാത്യു നിർവ്വഹിച്ചു. കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവ്വകലാശാല മലയോര മേഖലയിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ മൊമെൻ്റോ നൽകി.

മേലുകാവ് പഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി ടോമി, പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡൻ്റ് സുബ്രഹ്‌മണ്യൻ പുത്തൻകൈപ്പുഴ, പൂഞ്ഞാർ പഞ്ചായത്തംഗം എബി കിഴക്കേത്തോട്ടം, മേലുകാവ് പഞ്ചായത്തംഗം ജെറ്റോ പടിഞ്ഞാറേപീടിക, തലനാട് പഞ്ചായത്തംഗം വിഷ്ണു, എബി ഇമ്മാനുവൽ, ബിനു പെരുമന, റഹിം തലനാട്, മനോജ് പാലാക്കാരൻ, വി.എം. അബ്‌ദുള്ളാഖാൻ എന്നിവർ പ്രസംഗിച്ചു. ഡോ. ബൈജു കെ.ആർ., കെ.ഇ. ക്ലമൻ്റ് , ജോജോ തോമസ് എന്നിവർ നേതൃത്വം നൽകി.
.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version