Kerala

വിജയത്തേക്കാൾ വലുത് മനുഷ്യത്വം; ട്രോഫിയേക്കാൾ വലിയൊരു വിജയം; എതിരാളിക്കായി പിന്മാറി എഡ്വിൻ

Posted on

 

പാലാ :ഇന്നലെ നടന്ന CISCE റീജിയണൽ കരാട്ടെ ചാമ്പ്യൻഷിപ്പിലെ (U-19) മത്സരത്തിനിടയിൽ മനസ്സുനിറച്ച ഒരു കാഴ്ച കണ്ട് മുതിർന്നവർ പോലും ഒരു കൊച്ചു വിദ്യാർത്ഥിയെ അഭിനന്ദിച്ചു .. കളി ജയിക്കുവാൻ ഏത് തന്ത്രവും നോക്കുന്ന ഇക്കാലത്ത് അതിൽ നിന്നെല്ലാം വ്യത്യസ്തനാവുകയാണ് പാലാ രാമപുരം  എഡ്വിൻ
കൂട്ടാപ്പറമ്പിൽ. മത്സരത്തിൽ പോയിന്റ് ലീഡ് ചെയ്തുനിന്നിരുന്ന എതിരാളിക്ക് അപ്രതീക്ഷിതമായി പരിക്ക് (Injury) പറ്റുകയും, സമയം ബാക്കിനിൽക്കെ കളി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാതെ വരികയും ചെയ്ത നിമിഷം. എതിരാളിയുടെ നിസ്സഹായാവസ്ഥയെ മുതലെടുത്ത് എളുപ്പത്തിൽ വിജയം നേടാമായിരുന്നിട്ടും,

എഡ്വിൻ  സ്വയം മത്സരത്തിൽ നിന്ന് പിന്മാറി, അർഹിച്ച ആ വിജയം ലീഡ് ചെയ്തുനിന്ന എതിരാളിക്ക് വിട്ടുകൊടുത്തു!പേരോ; സോണോ ഒന്നും അറിയില്ലെങ്കിലും, മെഡലുകളെക്കാളും ട്രോഫികളെക്കാളും വലുത് കളിക്കളത്തിലെ സത്യസന്ധതയും മാനുഷിക മൂല്യങ്ങളുമാണെന്ന് തെളിയിച്ച ആ മിടുക്കന്റെ നല്ല മനസ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയുയാണ്.

ഇതൊരു ഒളിമ്പിക്സോ ലോക ചാമ്പ്യൻഷിപ്പോ ഒന്നുമല്ല, വെറുമൊരു റീജിയണൽ ലെവൽ മത്സരം മാത്രമാണ്. എന്നാൽ ഒരു ചെറിയ മെഡലിന് വേണ്ടി പോലും ഏത് വഴിയും നോക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു മഹാമനസ്കത കാട്ടാൻ കഴിഞ്ഞു എന്നതിലാണ്  എഡ്വിൻ
കൂട്ടാപ്പറമ്പിൽ നെ സ്പോർട്സ് പ്രേമികൾ വാഴ്ത്തുന്നത്. രാമപുരം സെബാസ്റ്റ്യൻ ജിഷ ദമ്പതികളുടെ മകനാണ് എഡ്വിൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version