Kerala
പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടി അടൂർ എസ്ഐ ജെ യു ജിനുവിന് സസ്‌പെൻഷൻ
പത്തനംതിട്ട: ഗുണ്ടാ ബന്ധത്തിൽ അടൂർ എസ്ഐ ജെ യു ജിനുവിന് സസ്‌പെൻഷൻ. കരുനാഗപ്പള്ളിയിൽ പ്രതിയെ പിടികൂടാൻ റൗഡി ലിസ്റ്റിലുള്ള ഡിവൈഎഫ്ഐ നേതാവിനെ ഒപ്പം കൂട്ടിയ സംഭവത്തിലാണ് നടപടി.
സ്ഥലത്ത് മഫ്തിയിൽ എത്തിയതിനിടെ നാട്ടുകാർ പൊലീസിനെ ആക്രമിക്കുന്ന സംഭവം ഉണ്ടായിരുന്നു. പൊലീസ് സേനയ്ക്ക് ആകെ നാണക്കേട് ഉണ്ടായ സംഭവത്തിൽ കർശന നടപടിക്ക് ആഭ്യന്തരമന്ത്രിയും നിർദേശം നൽകിയിരുന്നു.