Kerala

വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴ:പാലായുൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കുക

Posted on

വാഗമൺ, വെള്ളിക്കുളം, തീക്കോയി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വാഗമൺ–ഈരാറ്റുപേട്ട റോഡിൽ മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കുക.

മീനച്ചിൽ ആറ്റിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീക്കോയി, ഈരാറ്റുപേട്ട, പാലാ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷയ്ക്ക് മുൻഗണന നൽകുകയും ചെയ്യുക.

ഈരാറ്റുപേട്ടയുടെ സമീപ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ആറുകളിലും തോടുകളിലും വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തുക. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version