Kerala

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം ; ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ കെ. വിനോദിന് വെള്ളി മെഡൽ

Posted on

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം ; ഷൂട്ടിങ്ങിൽ മലയാളി താരം വിദർശ കെ. വിനോദിന് വെള്ളി മെഡൽ.വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തിലാണ് സോനം മസ്‌കര്‍, ഇളവേനില്‍ വാളറിവന്‍, കോഴിക്കോട് സ്വദേശി വിദര്‍ശ കെ വിനോദ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ സഖ്യം വെള്ളി മെഡല്‍ സ്വന്തമാക്കിയത്. കോഴിക്കോട് തിരുവമ്പാടി സ്വദേശി ആണ് വിദര്‍ശ. വനിതാ ഹോക്കിയിലും ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.

ഷൂട്ടിങ്ങില്‍ റെക്കോര്‍ഡ് സ്‌കോറോടെ (1904.2) ചൈന സ്വര്‍ണം സ്വന്തമാക്കി. 0.9 പോയിന്റിന്റെ വ്യത്യാസത്തില്‍ ജപ്പാനെ (1897.1) പിന്നിലാക്കിയാണ് ഇന്ത്യ രണ്ടാമതെത്തി വെള്ളി ഉറപ്പിച്ചത്. അവസാന നിമിഷം വരെ കൊറിയ ശക്തമായ മത്സരവുമായി രംഗത്തുണ്ടായിരുന്നെങ്കിലും ചോ ഇയുന്‍ ബിയോളിന്റെ മോശം പ്രകടനം അവര്‍ക്ക് തിരിച്ചടിയായി.

ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് വ്യക്തിഗത യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്തെത്തിയ സോനം മസ്‌കറാണ് (634.1 പോയിന്റ്). ഒളിമ്പ്യന്‍ ഇളവേനില്‍ വാളറിവന്‍ 633.5 പോയിന്റോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

വിദര്‍ശയുടെ ആദ്യത്തെ ഏഷ്യന്‍ ഗെയിംസാണിത്. ആദ്യമായി പങ്കെടുത്ത ഏഷ്യന്‍ ഗെയിംസില്‍ തന്നെ മെഡല്‍ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് വിദര്‍ശ പറഞ്ഞു. കുടുംബത്തിന്റെയും കോച്ചിന്റെയും പിന്തുണയോടെയാണ് ഇവിടെ വരെ എത്താന്‍ സാധിച്ചതെന്ന് വിദര്‍ശ പറഞ്ഞു. 50 മീറ്റര്‍ റൈഫിള്‍ ഇനത്തിലും വിദര്‍ശ മത്സരിക്കുന്നുണ്ട്.

ഇന്നത്തെ മെഡല്‍ വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്ന് വിദര്‍ശ പറഞ്ഞു. കേരളത്തില്‍ തുടരാന്‍ ആഗ്രഹമുണ്ടെന്നും കേരളം ജോലി നല്‍കിയാല്‍ സ്വീകരിക്കുമെന്നും വിദര്‍ശ പറഞ്ഞു. 2018ല്‍ എന്‍ സി സി യിലൂടെയാണ് വിദര്‍ശ ഷൂട്ടിംഗിലേക്കെത്തിയത്. 2019ല്‍ ഇത് പ്രൊഫഷനായി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version