Kerala

പശ്ചിമേഷ്യൻ യുദ്ധം ;പാകിസ്താന്റെ നിക്കർ കീറി ;രാത്രി 9 നു കടകൾ അടയ്ക്കണം ;കല്യാണത്തിന് ഒരു വിഭവം മാത്രം

Posted on

പശ്ചിമേഷ്യൻ യുദ്ധം പാകിസ്താന്റെ നടുവ് ഒടിക്കുന്നു .ഗുരുതരമായ സാമ്പത്തീക പ്രതിസന്ധികളിലൂടെയാണ് പാകിസ്ഥാൻ കടന്നു പോകുന്നത് .മൂന്നു മാസത്തേക്ക് സർക്കാർ സർവീസിൽ പുതിയ വാഹനങ്ങൾ ഒന്നും വാങ്ങിക്കേണ്ടതിള്ള എന്നാണ് തീരുമാനം .

അത്യാവശ്യ സർവീസുകൾക്ക് ഇത് ബാധകമല്ലെങ്കിലും കടുത്ത നിയന്ത്രണമാണ് പാകിസ്ഥാനിൽ സംജാതമാക്കിയിരിക്കുന്നത്.രാത്രി വളരെ വൈകി  കടകൾ അടയ്ക്കുന്നത് മൂലം വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ കടകൾ രാത്രി ഒൻപതോടെ അടയ്ക്കണമെന്ന് നിഷ്‌കർഷിക്കുന്നു .

കല്യാണങ്ങൾക്കും നിയന്ത്രണമുണ്ട്.ഒരു വിഭവം മാത്രമേ വിളമ്പാവൂ എന്നും നിഷ്ക്കര്ഷിച്ചിരിക്കുന്നു .സർക്കാർ സെർവീ സിൽ ഇന്ധന ഉപയോഗത്തിന് 50 ശതമാനം നിയന്ത്രണം ഏർപ്പെടുത്തി .

വിദേശ യാത്രകൾക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി .ഇനി പോയാൽ തന്നെ എക്കണോമി ക്‌ളാസിൽ മാത്രമേ യാത്ര പാടുള്ളൂ എന്നാണ് നിയന്ത്രണം .ഇന്ത്യയെ ഇല്ലാതാക്കാൻ വന്ന പാകിസ്ഥാൻ ഇപ്പോൾ താൻ കുഴിച്ച കുഴിയിൽ വീഴുന്ന കാഴ്ചയാണ് കാണുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version