Kerala

അന്ത്യാളം പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുന്നാൾ ;ഇന്നത്തെ തിരുകർമ്മങ്ങൾ

Posted on

പാലാ :അന്ത്യാളം പള്ളിയിൽ ഇടവകമദ്ധ്യസ്ഥനായ വി. മത്തായിശ്ലീഹായുടെ തിരുനാളും മത്തായി നാമധാരികളുടെ സംഗമവും 2026 സെപ്റ്റംബർ 20 ഞായറാഴ്‌ച നടത്തുന്നു. തിരുനാളിന് ഒരുക്കമായി സെപ്റ്റംബർ 10 വ്യാഴം മുതൽ വി. കുർബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. വി. മത്തായിശ്ശീഹായുടെ മാദ്ധ്യസ്ഥ്യം വഴി ലഭിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് ദൈവത്തോടു നന്ദി പറയുവാനും, അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാ ദൈവജനത്തെയും ക്ഷണിക്കുന്നു.

ഫാ. ജോസഫ് ചെറുകരകുന്നേൽ(വികാരി)ലിന്റ്റൻ ജോസഫ് വെളുത്തേടത്തുകാട്ടിൽ വി.എ. അഗസ്റ്റ്യൻ വെള്ളിമുഴയിൽ; അലക്‌സി തെങ്ങുംപള്ളിക്കുന്നേൽ എന്നിവരാണ് ഇപ്രാവശ്യത്തെ കൈക്കാരന്മാർ.

പാലാ രൂപതയിലെ രാമപുരം ഫൊറോനയുടെ കീഴിലുള്ള പ്രശസ്‌തമായ അന്ത്യാളം ഇടവക 1891-ൽ ആണ് സ്ഥാപിതമായത്. ഉദയംപേരൂർ സുനഹദോസോടെലത്തിൻ ആരാധനക്രമത്തിലുമായിത്തീർന്ന ഭരണത്തിലും മാർത്തോമ ക്രിസ്ത്യാനികളുടെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിച്ച തൊണ്ടനാട്ട് അന്തോണിച്ചൻ, മാർ അബ്ദീശോ പേരിൽ മെത്രാൻ സ്ഥാനം സ്വീകരിച്ച ശേഷം സ്ഥാപിച്ചതാണ് ഈ ഇടവക. കേരളത്തിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ നാമത്തിലുള്ള അപൂർവം ചില പള്ളികളിൽ ഒന്നാണ് അന്ത്യാളം സെന്റ് മാത്യൂസ് പള്ളി. ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ 2026 സെപ്റ്റംബർ 18, 19, 20, 21 തീയതികളിലായി വിപുലമായി നടക്കുന്നു.

ഇന്നത്തെ തിരുകർമ്മങ്ങൾ :5 pm ആഘോഷമായ കുർബാന ;സന്ദേശം ,ലദീഞ്ഞ്‌ ;ഫാദർ ജേക്കബ്ബ് കടുതോടിൽ ;വികാരി ചെമ്മലമറ്റം പള്ളി .6.45 ജപമാല പ്രദക്ഷിണം ;8 pm സ്നേഹവിരുന്ന്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version