Kerala

പാലായിലും ;കരൂരിലും തെളിഞ്ഞത് മോദിയുടെ ജന്മദിന ദീപങ്ങൾ; സേവനത്തിന്റെ 25-ാം വർഷത്തിന് ആവേശോജ്ജ്വല തുടക്കം

Posted on

പാലാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിനും സർക്കാർ തലവനെന്ന നിലയിലെ സേവനത്തിന്റെ 25-ാം വർഷത്തിലേക്കുള്ള പ്രവേശനത്തിനും അനുബന്ധിച്ച് പാലാ മണ്ഡലത്തിൽ വിവിധ പരിപാടികൾക്ക് തുടക്കമായി. സെപ്റ്റംബർ 17-ന് നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ പാലാ മുനിസിപ്പാലിറ്റിയിലെ ളാലം പാലം ജംഗ്ഷനിൽ ദീപം തെളിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

സംസ്ഥാന സമിതി അംഗം രഞ്ജിത് ജി. മീനാഭവൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് അധ്യക്ഷത വഹിച്ചു.
മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാഞ്ചേരി, ഇന്റലക്ച്വൽ സെൽ കൺവീനർ പ്രൊഫ. വിജയകുമാർ, സംസ്ഥാന സമിതി അംഗം സെബി പറമുണ്ട, ജില്ലാ മീഡിയ കോർഡിനേറ്റർ രതീഷ് പഴയവീട്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറുച്ചിയിൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുനിൽ പഴയവീട്, അഡ്വ. ജോസ് മാണി,

ശുഭ സുന്ദരരാജ്, സന്ധ്യ ശങ്കരനാരായണൻ, സുനീഷ് പി., ഗോപി മൂന്നാനിതുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.പാലാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലും പൊതുകേന്ദ്രങ്ങളിലും ഭവനങ്ങളിലും ദീപങ്ങൾ തെളിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു.

കരൂർ പഞ്ചായത്തിലെ കരൂർ ഏരിയാക്കമ്മിറ്റികളുടെ കീഴിലുള്ള എല്ലാ കേന്ദ്രങ്ങളിലും മോദിജിയുടെ ജന്മദിന ദീപങ്ങൾ തെളിച്ചു.കരൂർ ഏരിയ പ്രസിഡണ്ട് മൈക്കിൾ ഓടയ്ക്കൽ  ;അനൂപ് പിച്ചകപ്പള്ളി(ജനറൽ സെക്രെട്ടറി) ;ബിനീഷ് ചൂണ്ടച്ചേരി ; പ്രശാന്ത് നന്ദകുമാർ ;അജേഷ് ശിവരാമൻ ;മഹേഷ് ബി നായർ ;രതീഷ് കുമാർ ;ബാബു കെ എസ് .അജേഷ് കുമാർ ;ബാലകൃഷ്ണൻ നായർ ;വിജയൻ നായർ ;നാരായണൻ നമ്പൂതിരി;ജിഷ്ണു ശിവരാമൻ ;ഉണ്ണി കരാമയിൽ ;ഗിരിജ ജയൻ  എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version