Kerala

ദീപം തെളിച്ചും ,മധുരം നുണഞ്ഞും ; മോദിജിയുടെ ജന്മദിനം വിദ്യാലയങ്ങളിൽ ആഘോഷമായി

Posted on

പാലാ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് പാലാ മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ ദീപം തെളിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.

ഗായത്രി സെൻട്രൽ സ്കൂൾ, അംബിക വിദ്യാഭവൻ, ഐങ്കൊമ്പ്, കുടക്കച്ചിറ വിദ്യാധിരാജ സേവാ മിഷൻ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രത്യേക പരിപാടികൾ. വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത ചടങ്ങുകളിൽ ദീപം തെളിച്ച് പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു.

ഗായത്രി സെൻട്രൽ സ്കൂളിലെ പരിപാടി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു. ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ. ജി. അനീഷ് സംസാരിച്ചു.കുടക്കച്ചിറ വിദ്യാധിരാജ സേവാ മിഷൻ സ്കൂളിൽ ചിന്തകനും എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ പ്രൊഫ. ബി. വിജയകുമാർ സംസാരിച്ചു.

അംബിക വിദ്യാഭവനിലെ പരിപാടിയിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് പങ്കെടുത്തു.ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു. ദീപങ്ങൾ തെളിഞ്ഞു, ആഘോഷം നിറഞ്ഞു — പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ പാലായിലെ വിദ്യാലയങ്ങൾ ആവേശത്തിന്റെ വേദിയായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version