Kottayam

മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരൻ; നാല് വർഷം തടവും പിഴയും ശിക്ഷ

Posted on

 

സംസ്ഥാന പോലീസ് ഉപമേധാവിയായിരുന്ന മുൻ എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തി. ഔദ്യോഗിക പദവിയിലിരിക്കെ വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.

2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ബോബി കുരുവിള നൽകിയ പരാടിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2013-ൽ കുറ്റപത്രം സമർപ്പിച്ച ഈ കേസിന്റെ വിചാരണ ഹൈക്കോടതിയുടെ കർശന നിർദേശപ്രകാരമാണ് പൂർത്തിയായത്.

കേസിൽ ടോമിൻ തച്ചങ്കരിക്ക് നാല് വർഷം തടവും 30,84,892 രൂപ പിഴയും കോട്ടയം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. കോടതി വിധിയെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. ദീർഘകാലമായി നീണ്ടുനിന്ന നിയമനടപടികൾക്കൊടുവിലാണ് സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനായ വ്യക്തിക്കെതിരെ ഈ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.

ടോമിൻ തച്ചങ്കരിയുടെ തടവു ശിക്ഷ പലനാൾ കള്ളൻ ഒരു നാൾ പിടിയിലെന്ന് തെളിഞ്ഞു. പലവിധ സമ്മർദ്ദങ്ങൾ മറികടന്നുള്ള മാതൃകാപരമായ ശിക്ഷയെന്ന്മുൻ ഡി.ജി.പി.ടി.പി സെൻകുമാർടോമിൻ തച്ചങ്കരിയെ വൈദ്യപരിശോധനക്ക് വിധേയനാക്കി ഇനി പുജപ്പുര സെൻട്രൽ ജയിലിലേക്ക്. അപ്പീലുമായി ഹൈക്കോടതിയിലേക്ക്. പോകുമെന്ന് തച്ചങ്കരി യുടെ അഭിഭാഷകൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version