Kerala

മാർ സ്ലീവാ മെഡിസിറ്റിയിൽ മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനം ആരംഭിച്ചു

Posted on

 

പാലാ . മാർ സ്ലീവാ മെഡിസിറ്റിയുടെ രോ​ഗീപരിചരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുന്ന കെയർ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മെഡിസിൻ സർവീസ് ഡെലിവറിയുടെ ഫ്ലാ​ഗ് ഓഫ് കർമ്മം നിർവ്വ​ഹിച്ചു.

ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവർക്കാണ് വീടുകളിൽ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക.
പ്രായമായ രോ​ഗികൾക്കും, മറ്റ് ​ഗുരുതര രോ​ഗങ്ങളിൽ കഴിയുന്നവർക്കും ആശുപത്രിയിൽ എത്താൻ ബുദ്ധിമുട്ടു നേരിടുന്നവർക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്.

ആശുപത്രിയിൽ നിന്നു രേഖപ്പെടുത്തിയ കുറിപ്പടി പ്രകാരം നൽകുന്ന മരുന്നുകൾക്കു പുറമെ മറ്റ് അം​ഗീകൃത ആശുപത്രികളിലെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും സേവനത്തിന്റെ ഭാ​ഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുറിപ്പടികളുടെ കാലാവാധി തീരുന്ന മുറയ്ക്ക് ടെലിമെഡിസിൻ സേവനം പ്രയോജനപ്പെടുത്തി മരുന്നുകൾ ഉറപ്പാക്കുകയും ചെയ്യാം.

പ്രത്യേക പാക്കിം​ഗുകളോടെ ലേബൽ പതിപ്പിച്ചു സുരക്ഷിതമായ രീതിയിലാണ് മരുന്നുകൾ വീടുകളിൽ എത്തിച്ചു നൽകുക.
ഫോൺ നമ്പർ – 9188525945

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version