Kottayam

പാലാ നഗരസഭയിൽ പ്രിൻസ് വി തയ്യിൽ യു ഡി എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥിയാകും;ഫെബ്രുവരി മൂന്നിന് തെരെഞ്ഞെടുപ്പ്

Posted on

കോട്ടയം :പാലാ : കോൺഗ്രസിന്റെ പാലായിലെ സൗമ്യമുഖം ശ്രീ പ്രിൻസ് വീ. സി. പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും .പ്രതിപക്ഷ കൗൺസിലർ എന്ന നിലയിൽ ശോഭിച്ച അദ്ദേഹം ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെയും, യുണൈറ്റഡ് മർച്ചൻ ചേമ്പറിന്റെയും കോട്ടയം ജില്ലാ പ്രസിഡന്റ് കൂടിയാണ്.

അടുത്തവർഷം നടക്കുന്ന ത്രിതല പഞ്ചായത്ത് മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭയിൽ യു.ഡി.എഫിനെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നയിക്കാനുള്ള സാധ്യതയും കൂടുതലാണ്.ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന  ഷാജു തുരുത്തനെ തന്റെ സഹോദരനായി ആണ് കാണുന്നതെന്നും, ഇടതുമുന്നണിയിലെ പടല പിണക്കങ്ങൾ മുതലെടുക്കാൻ ശ്രമിക്കുക ഇല്ല എന്നും,

ഓരോ വർഷവും ചെയർമാൻ മാറിമാറി വരുന്ന ഈ സാഹചര്യം മൂലം ദീർഘവീക്ഷണമുള്ള ഒരു കാര്യങ്ങളും നടപ്പിലാക്കാൻ പാലാ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല എന്നതും, മൂന്നുവർഷക്കാലം പൂർത്തിയാക്കിയിട്ടും പൊളിഞ്ഞ നാശമായ സിന്തറ്റിക് ട്രാക്കിന് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്തതും തികഞ്ഞ ഭരണ പരാജയമാണ് എന്നും, പുറത്തിറങ്ങി നടക്കാനാവാത്ത വിധം പാലാ നഗരസഭ കൗൺസിലർമാർ നാണക്കേട് നേരിടുന്ന സമയമാണിതെന്നും. വരുന്ന നഗരസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ യുഡിഎഫിനോടൊപ്പം നിൽക്കും എന്നും അദ്ദേഹം പ്രത്യാശ അർപ്പിച്ചു.

ചെയർമാൻ സ്ഥാനാർത്ഥിയെ സംബന്ധിച്ച് അവസാന തീരുമാനങ്ങൾ ഇന്ന് വൈകിട്ട് കൈക്കൊള്ളുമെന്നാണ് സൂചനകൾ.അവസാന പ്രഖ്യാപനം ഇന്ന് വൈകിട്ടാണ് കൈക്കൊള്ളുന്നതെന്നു യു  ഡി എഫ് വൃത്തങ്ങൾ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version