Kerala

ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമല്ല; പാലായുടെ താൽപര്യങ്ങൾക്കായി ഒന്നിച്ച് മുന്നേറും: ബിജു മാത്യൂസ്

Posted on

പാലാ :വലിയൊരു ഉത്തരവാദിത്വവും അവസരവും ആണ് എന്നെ സംബന്ധിച്ച് ലഭിച്ചിരിക്കുന്നത്. ഈ പദവിയിലേക്ക് എത്തുവാൻ പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നു. പാലാ നഗരസഭയുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്. ചില നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് കഴിഞ്ഞ കാലങ്ങളിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നത്. ആ നിലപാടുകളിൽ ഇന്നും ഉറച്ചുനിൽക്കുന്നു എന്നും ജനങ്ങളോട് പറയുവാൻ ആഗ്രഹിക്കുകയാണ്. ഭിന്നിപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമല്ല, പാലായുടെ താൽപര്യങ്ങൾക്കുവേണ്ടി പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുക എന്ന രാഷ്ട്രീയം തന്നെയാണ് എല്ലാ കാലത്തും മുന്നോട്ടു വച്ചിരിക്കുന്നത്. ഇനിയും അതുതന്നെയാകും ഉയർത്തിപ്പിടിക്കുക എന്നും വ്യക്തമാക്കാൻ ആഗ്രഹിക്കുകയാണ്.

ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ വഞ്ചിച്ചിട്ടില്ല എന്നും, ആ പ്രസ്ഥാനം ഉൾപ്പെടുന്ന മുന്നണിയിലേക്ക് കടന്നു കയറിയ ചില കക്ഷികൾ മുന്നണിയെ ഹൈജാക്ക് ചെയ്തുകൊണ്ട് വിദ്വേഷത്തിന്റെ രാഷ്ട്രീയവുമായി മുന്നോട്ടു പോയപ്പോൾ പ്രസ്ഥാനത്തിൻറെ അന്തസ്സുയർത്തിപ്പിടിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. നാളെകളിലും ഇത് അങ്ങനെ തന്നെയാകും.

കള്ളക്കേസുകൾ കൊടുത്ത് വ്യക്തിഹത്യ ചെയ്യുവാനും പീഡിപ്പിക്കുവാനും ശ്രമിക്കുന്നവർ ജനങ്ങൾക്ക് മുമ്പിൽ അവഹാസ്യരാകുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയാതെ പോകരുത്. ഇത്തരത്തിൽ എത്ര പീഡിപ്പിച്ചാലും നിലപാടുകളിൽ ഉറച്ചുനിർക്കുവാനുള്ള ആർജ്ജവം പാലാക്കാരൻ എന്ന നിലയിൽ എനിക്കുണ്ട് എൻറെ ഒപ്പമുള്ളവർക്ക് ഉണ്ട്. ഒരിക്കൽ കൂടി പാലായുടെ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണ തേടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version