Kerala

മരപ്പട്ടിയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ പിടികൂടി

Posted on

 

പാലാ :കൊല്ലപ്പള്ളി : മരപ്പെട്ടിയെ വിഴുങ്ങിയ നിലയിൽ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി .കൊല്ലപ്പള്ളി ടൗണിനടുത്ത് ചവറനാൽ പാലത്തിനു സമീപം വെള്ളിയാംകണ്ടം പുരയിടത്തിൽ നിന്നുമാണ് പെരുമ്പാമ്പിനെ പിടിച്ചത്.

ഇന്നലെ ( ചൊവ്വാ ) രാവിലെ ഒമ്പതോടെയാണ് ഇത്. വീടിനോട് ചേർന്ന് കൃഷി ചെയ്തിരുന്ന കന്നാര പറിച്ചു മാറ്റുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടത്. മരപ്പെട്ടിയെ വിഴുങ്ങിയ നിലയിലാരുന്നു അപ്പോൾ. കേരള ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിൻ്റെ സയൻ്റിഫിക് സ്നേക്ക് റെസ്ക്യൂവർ ജോസഫ് പാലാ എത്തി പെരുമ്പാമ്പിനെ പിടികൂടി.

ഫോറസ്റ്റ് ഡിപ്പാർട്ടുമെൻ്റിന് കൈമാറി. പഞ്ചായത്ത് മെബർമാരായ എസ്. ജ്യോതിലക്ഷ്മി , സ്നേഹ തോമസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version