Kerala
പള്ളികളിൽ കയറി ഇൻവെട്ടർ ബാറ്ററി മോഷ്ടിക്കുന്നത് പതിവാക്കിയ മോഷ്ടാവ് പിടിയിൽ
പളളികളില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. വിശ്വാസിയെന്ന വ്യാജേനയാണ് പ്രതി പളളികളിൽ എത്തുക . മലയോര മേഖലകളിലെ പള്ളികളില്‍ മോഷണം നടത്തിയ പ്രതിയാണ് പിടിയിലായത്. കോഴിക്കോട് നീലേശ്വരം സ്വദേശി അബ്ദുല്‍ ജലീലിനെയാണ് പൊലീസ് പിടികൂടിയത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മസ്ജിദുകളിലെ ഇന്‍വെര്‍ട്ടര്‍ ബാറ്ററികളാണ് ഇയാള്‍ മോഷ്ട്ടിക്കുന്നതെന്നാണ് കണ്ടെത്തല്‍. വ്യാജ നമ്പര്‍ പതിപ്പിച്ച ബൈക്കിലാണ് ഇയാള്‍ പള്ളികളില്‍ എത്തുന്നത്.
ആളൊഴിയുന്ന സമയം കൃത്യമായി കണ്ടെത്തിയാണ് മസ്ജിദുകളില്‍ കയറി ഇന്‍വെര്‍ട്ടര്‍ ബാറ്ററികള്‍ കടത്തിയിരുന്നത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്