Kerala

നിർണ്ണായക LDF പാർലമെൻറി പാർട്ടി യോഗം നാളെ ചേരും. ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ

Posted on

നിർണ്ണായക LDF പാർലമെൻറി പാർട്ടി യോഗം നാളെ ചേരും. ഉചിതമായ തീരുമാനം പ്രഖ്യാപിക്കും.നഗരവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
16-ാം തീയതി ബുധനാഴ്ച രാവിലെ 11 മണിക്ക് വൈസ് ചെയർമാൻ തെരഞ്ഞടുപ്പ് നടക്കാനിരിക്കെ സ്ഥാനാർത്ഥിയെ സംബന്ധിച്ച നിർണ്ണായക തീരുമാനം 12 കൗൺസിലർമാരുള്ള LDF പ്രഖ്യാപിക്കും. എല്ലാ സ്ഥാനങ്ങളും ഒറ്റക്ക് പിടിക്കാവുന്ന രാഷ്ട്രീയ സാഹചര്യം ഉണ്ടായിരുന്നിട്ടും കേരളാ കോൺഗ്രസ് എം പാർട്ടി എടുത്ത നിലപാടിൽ ഉറച്ച് നിന്നു കൊണ്ട് ചെയർമാൻ സ്ഥാനം (മുനിസിപ്പൽ ഭരണം ) വിമത വിഭാഗത്തിലുള്ളവർക്ക് നൽകുകയും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങൾ നില നിർത്തി നൽകുകയും ചെയ്തു.

വൈസ് ചെയർമാൻ അധ്യക്ഷനായുള്ള ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിലെ മുഴുവൻ അംഗങ്ങളും LDF കൗൺസിലർമാർ ആയിരുന്നിട്ടും ആ സ്ഥാനവും വിമതരിൽ തർക്കം കൂടാതെ തീരുമാനം അറിയിച്ചാൽ വിട്ട് തരാൻ തയ്യാറാണന്ന് കേരളാ കോൺഗ്രസ് എം പാർട്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ തീരുമാനം എടുക്കാൻ 20 ദിവസം സമയം ഉണ്ടായിട്ടും അവർ അറിയിക്കാത്ത സാഹചര്യത്തിൽ ഇന്നലെ (ഞായർ ) വൈകുന്നരം 5 മണിക്ക് മുൻപ് നിർബന്ധമായും അറിയിക്കണമെന്ന് വിമത വിഭാഗത്തെ അറിയിച്ചിരുന്നു. അതിന് ശേഷം വോട്ട് ചെയ്യേണ്ട കൗൺസിലർമാരുടെ കേരളാ കോൺഗ്രസ് എം പാർലമെൻ്ററി പാർട്ടി മീറ്റിംഗും LDF പാർലമെൻ്റി പാർട്ടി മീറ്റിംഗും കൂടി ഈ വിഷയം അവതരിപ്പിച്ച് അനുമതി ലഭ്യമാക്കാൻ സമയം ആവശ്യമാണന്നും അറിയിച്ചിരുന്നു.

അതിനായി ഇന്ന് രാവിലെ പാർലമെൻ്ററി പാർട്ടി വിളിച്ചും ചേർത്തിരുന്നു. എന്നാൽ അവരിൽ സമവായം ഉണ്ടാക്കാനായി ഇന്ന് ഉച്ചവരെ കാത്തിരുന്നിരുന്നതിനാൽ പാർലമെൻ്റി പാർട്ടി മീറ്റിംഗ് മാറ്റിയും വച്ചിരുന്നു.എന്നാൽ ഇതുവരെ തീരുമാനം അറിയിക്കാത്ത സാഹചര്യത്തിൽ പാർട്ടി നേതാക്കളാടും കൂടി ആലോചിച്ച് നാളെ തീരുമാനം പ്രഖ്യാപിക്കുമെന്ന് കേരളാ കോൺഗ്രസ് എം പാർലമെൻറി പാർട്ടി ലീഡർ കൂടിയായ ബിജു പാലുപ്പടവൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version