Kerala

മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറലായ ‘KSEB ഡാൻസ്’ AI വീഡിയോ ഇന്ത്യയിൽ നിന്ന് നീക്കി മെറ്റ

Posted on

കൊച്ചി: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വൈറലായ ‘KSEB ഡാൻസ്’ AI വീഡിയോ ഇന്ത്യയിൽ നിന്ന് നീക്കി മെറ്റ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്ന വീഡിയോ ഇനി ഇന്ത്യയിൽ കാണാനാകില്ല. വീഡിയോ പങ്കുവച്ച ‘AI കവല’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് വീഡിയോ നിയന്ത്രിച്ച വിവരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്തുവിട്ടത്. വീഡിയോ ഇന്ത്യയിലെ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്നാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ച അറിയിപ്പ്. എന്നാൽ വീഡിയോ നീക്കം ചെയ്യാനുള്ള കൃത്യമായ കാരണം എന്താണെന്ന് മെറ്റ ഇതുവരെ വിശദീകരിച്ചിട്ടില്ല.

വിദേശ രാജ്യങ്ങളിൽ നിന്ന് വീഡിയോ ഇപ്പോഴും കാണാനാകുമെന്നാണ് വിവരം. വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ‘AI കവല’ അക്കൗണ്ടിലൂടെ മാത്രം കുറഞ്ഞ സമയത്തിനുള്ളിൽ 1.78 കോടി പേരാണ് വീഡിയോ കണ്ടത്. റീച്ച് യു എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയാണ് വീഡിയോ നിർമിച്ചത്. വീഡിയോയെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനും നേരത്തെ പ്രതികരിച്ചിരുന്നു. നന്നായി ഡാൻസ് ചെയ്യുന്ന മോഹൻലാലിനേക്കാളും തമിഴ്നാട് മുഖ്യമന്ത്രിയും തന്റെ സുഹൃത്തുമായ വിജയ്‌യേക്കാളും മികച്ച രീതിയിൽ താൻ ഡാൻസ് കളിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ തമാശയോടെയുള്ള പ്രതികരണം.

വീഡിയോ കണ്ട് താൻ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ മിക്കവരും മുഖ്യമന്ത്രിയുടെ AI ഡാൻസ് വീഡിയോ ഏറ്റെടുത്തിരുന്നുവെന്ന് വീഡിയോ നിർമിച്ച അഭിജിത്ത് പറഞ്ഞു. വീഡിയോയെക്കുറിച്ച് ഇതുവരെ നെഗറ്റീവ് അഭിപ്രായങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നല്ല അഭിപ്രായമാണ് പറഞ്ഞതെന്നും അഭിജിത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version