Kerala
പാലാ അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് 2025-2026 വർഷത്തെ പൊതുയോഗം നടന്നു
പാലാ :പാലാ അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക് 2025-2026 വർഷത്തെ പൊതുയോഗം പാലാ മിൽക്ക് ബാർ ആഡിറ്റോറിയത്തിൽ നടന്നു.
സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയായ സുതാര്യമായ പ്രവർത്തനമാണ് പാലാ അർബൻ ബാങ്ക് നാളിത് വരെ കാഴ്ചവെച്ചതെന്ന് വൈസ് പ്രസിഡണ്ട് തോമസ് ഉഴുന്നാലിൽ അഭിപ്രായപ്പെട്ടു.റിപ്പോർട്ട് വർഷത്തിൽ 25 കമ്മറ്റിയോഗങ്ങളും 12 സബ് കമ്മറ്റി യോഗങ്ങളും നടന്നിട്ടുണ്ട്. കാര്യക്ഷമമായ ഒരു ഭരണസംവിധാനത്തിനായി ഓഡിറ്റ് സബ്‌കമ്മിറ്റി, ഇൻവെസ്റ്റൻ്റ് കഡിറ്റി, പാനിംഗ് ആൻ്റ് റിക്കവറി സബ് കമ്മറ്റി, സ്റ്റാഫ് കമ്മറ്റി, അസറ്റ് ആൻ്റ് ലൈബിലിറ്റി സബ് കമ്മറ്റി, ബ്രാഞ്ച് കമ്മറ്റി, ഐ.റ്റി കമ്മറ്റി എന്നിവ പ്രവർത്തിച്ചുവരുന്നു.
2025-2006 വർഷത്തിൽ 241 പേർ പുതിയ ഓഹരി ഉടമകളായിട്ടുണ്ട്. റിപ്പോർട്ടുവർഷം ഓഹരി മൂലധനം 8.04 കാടി രൂപയും 20153 എ ക്ലാസ് അംഗങ്ങളുമാണുള്ളത്. മൂലധന പര്യാപ്താനുപാതം (GRAR) വർദ്ധിപ്പിക്കേണ്ടത് ബാങ്കിന്റെ തുടർന്നുള്ള പ്രവർത്തന വിപുലീകരണത്തിന് അനിവാര്യമായതിനാൽ ഓഹരിയും റിസർവ്വ് ഫണ്ടും വർദ്ധിപ്പിക്കുന്നതിന് അറം നടത്തിവരുന്നു. റിപ്പോർട്ടുവർഷം ബാങ്കിൻ്റെ CRAR 14 30% ആണ്
റിപ്പോർട്ടുവർഷം നിക്ഷേപം 161.17 കോടി രൂപയാണ് നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ നൽകുകയും -തിർന്ന പൗരന്മാർക്ക് 0.50% കൂടുതൽ പലിശ നൽകുകയും ചെയ്യുന്നു. നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് 3ൻ്റ് ക്രഡിറ്റ് സാരൻ്റി കോർപ്പറേഷൻ ഓഫ് ഇന്ത്യ (DICGC of India) നൽകുന്ന ഇൻഷ്വറൻസ് പരിരക്ഷ ആവശ്യമായ പ്രീമിയം തുടച്ച് തുടരുന്നുണ്ട്. വായ്‌പ 101.09 കോടി രൂപയാണ്. ബാങ്കിൻ്റെ Nat NPA 4 85 ശതമാനമാണ്.
2025 – 2026-ൽ പ്രവർത്തനമൂലധനം 188.96 കോടി രൂപയാണ്.മറ്റു ബാങ്കുകളിൽ നിക്ഷേപമായും ഇന്ത്യ ഗവൺമെൻ്റ് സെക്യൂരിറ്റികളിൽ നിക്ഷേപമായും ബാങ്കിന് 2025-26 ൽ 3. 19 കോടി രൂപയുടെ ഇൻവെസ്റ്റുമെൻ്റുണ്ട്.ബാങ്ക് ഭരണസമിതി, അംഗങ്ങളും ജീവനക്കാരും റിസർവ് ബാങ്കും, സഹകരണ വകുപ്പും നടത്തിവരുന്ന ടയിനിംഗുകളിലും സെമിനാറുകളിലും പങ്കെടുത്തുവരുന്നു.
പൊതുയോഗത്തിൽ തോമസ് ഉഴുന്നാലിൽ വൈസ് പ്രസിഡണ്ട് ;അഡ്വ കെ ആർ ശ്രീനിവാസൻ കുന്നുംപുറത്ത് ;കെ എം മാത്യു തറപ്പേൽ ഉള്ളനാട് ;എ എസ് ശങ്കർ ;അഡ്വ എജേക്കബ്ബ് അൽഫോൻസാദാസ് മുണ്ടയ്ക്കൽ ;സോണി ടി മൈക്കിൾ തെക്കേൽ ;ജോർജ് ജോസഫ് നരിക്കുഴിയിൽ ;ദാസപ്പൻ സി ബി മാങ്ങാരപ്പള്ളിയിൽ ;ജോജോ ആന്റണി മാധവത്ത് .രജി ജേക്കബ്ബ് വാലുമ്മേൽ എന്നിവർ പ്രസംഗിച്ചു .