Kerala

വൈദ്യുതി ഇല്ലാത്തതിനാൽ പവർ കട്ട് :പക്ഷെ കെ എസ് ഇ ബി തന്നെ വൈദ്യുതി പാഴാക്കുന്നു :പകലും തെരുവ് വിളക്ക് തെളിഞ്ഞു തന്നെ

Posted on

പാലാ :വൈദ്യുതി അമൂല്യമാണ് അത് പാഴാക്കരുത് എന്ന് ഉപഭോക്താക്കളെ നിരന്തരം ഉദ്ബോധിപ്പിക്കുന്ന വൈദ്യുതി വകുപ്പ് വൈദ്യുതി പാഴാക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണം കാണണമെങ്കിൽ ഭരണങ്ങാനം മുതൽ വരെ സഞ്ചരിച്ചാൽ .മതിയാകും

ഇന്ന് രാവിലെ മുതൽ ഈ റൂട്ടിലുള്ള തെരുവ് വിളക്കുകൾ മുഴുവൻ കത്തി കിടക്കുന്ന കാഴ്ച കണ്ട് ജനം അമ്പരന്നു .വൈദ്യുതി ക്ഷാമം മൂലം കറണ്ട് കട്ട് ഏർപ്പെടുത്തുന്ന ഒരു സംസ്ഥാനത്താണ് കെ എസ് ഇ ബി യുടെ ഈ കെടുകാര്യസ്ഥത നടമാടുന്നത് .

ഭരണങ്ങാനം മുതൽ കൊച്ചിടപ്പാടി വരെ സഞ്ചരിച്ച നാട്ടുകാരാണ് പകൽ തെരുവ് വിലക്ക് കത്തുന്ന അപൂർവ ചിത്രം പകർത്തിയത്.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version