Kerala

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്

Posted on

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസ്. കൊപ്പം മണ്ഡലം വൈസ് പ്രസിഡൻ്റ് എം. പരമേശ്വരൻ, ബിജെപി മുൻ പഞ്ചായത്ത് പ്രസിഡന്‍റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പട്ടാമ്പി കൊപ്പം എറയൂർ ശ്രീതിരുവളയനാട് ഭഗവതി ക്ഷേത്രത്തിലായിരുന്നു കവർച്ച നടന്നത്.

സിസി ടിവി ക്യാമറകൾ മറച്ച് ഇരുമ്പ് ഗ്രിൽ മുറിച്ചു കടത്തുകയായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ 3നാണ് സംഭവം. ക്ഷേത്ര ഓഡിറ്റോറിയത്തിന് സമീപത്തുണ്ടായിരുന്ന 30 അടി നീളവും 4 ഇഞ്ച് വീതിയും 1/2 ഇഞ്ച് കനവുമുള്ള ഇരുമ്പ് സ്ക്വയർ പൈപ്പാണ് ഇവർ മുറിച്ചുകൊണ്ടുപോയത്.

അതേമസമയം കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച. ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്. വെള്ളിയാഴ്ച രാവിലെ മേൽശാന്തി ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. സിസിടിവി ക്യാമറ പട്ടുകൊണ്ട് മറച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version