Kerala

കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്, പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം

Posted on

കെപിസിസി നേതൃയോഗത്തില്‍ രൂക്ഷവിമര്‍ശനവുമായി കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ തയ്യാറല്ലെന്നും സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സമിതി വേണമെന്നും നിയാസ് പറഞ്ഞു. മന്ത്രിമാരുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പദവികള്‍ ലഭിക്കാന്‍ എറണാകുളത്തേക്ക് സ്ഥലം മാറേണ്ട സ്ഥിതിയാണെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനെ ഉന്നമിട്ടുള്ള നിയാസിന്റെ വിമര്‍ശനം. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ തന്നെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചത്. മന്ത്രിമാരുടെ ഷെഡ്യൂള്‍ ഉള്‍പ്പെടെ താഴെത്തട്ടില്‍ എത്തിക്കുന്നില്ലെന്നാണ് നിയാസ് ഉന്നയിച്ച മറ്റൊരു വിമര്‍ശനം.

ഭരണത്തിന്റെ വേഗം വര്‍ധിപ്പിക്കണം. പി എം ശ്രീ വിഷയത്തിലടക്കം ഊതിപ്പെരിപ്പിച്ച നിലപാടുകള്‍ സ്വീകരിച്ചുവെന്നും മുഖ്യമന്ത്രിയെ ഉള്‍പ്പെടെ ലക്ഷ്യമിട്ട് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version