Kerala

കുടക്കച്ചിറ കള്ള് ഷാപ്പിൽ നിന്നും വ്യാജ കള്ളും ;സ്പിരിറ്റും പിടിച്ചെടുത്ത് എക്സൈസ് സംഘവും ;പോലീസും

Posted on

പാലാ :കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ കള്ള് ഷാപ്പിൽ നിന്നും വ്യാജ കള്ളും ,സ്പിരിറ്റും പിടിച്ചെടുത്തു.പോലീസും എക്സൈസും ചേർന്നുള്ള റെയ്‌ഡിലാണ് വ്യാജ കല്ലും ,സ്പിരിറ്റും അധികാരികൾ പിടിച്ചെടുത്തത് .

കുടക്കച്ചിറ ഷാപ്പിലെ കള്ളിനെ സംബന്ധിച്ച് വ്യാപകമായ പരാതികൾ നിലവിലുണ്ട് .രാസ വസ്തുക്കൾ ചേർത്താണ് കള്ള്  വിളിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു .90 ലിറ്ററിന്നു മേൽ ചെത്ത് കല്ലുള്ള ഇവിടെ 200 ലിറ്ററിന് മേലുള്ള കള്ളാണ് വിറ്റ് വരുന്നത് .

ഇന്ന് രാവിലെയാണ് പോലീസും എക്സൈസും സംയുക്ത പരിശോധന നടത്തിയത്.വ്യാജ കള്ളും ;സ്പിരിറ്റും സംഘം പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട് .കഴിഞ്ഞ ദിവസങ്ങളിൽ ഈ ഷാപ്പിൽ നിന്നും കള്ള് കുടിച്ചവർ മതിയായ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട് .ഈ ഭാഗങ്ങളിൽ പലർക്കും കാൻസർ രോഗം ഉള്ളതായും നാട്ടുകാർ പറഞ്ഞു .കരൂർ പഞ്ചായത്തിലെ മിക്ക ഷാപ്പുകളിലും ഇപ്പോൾ വ്യാജ കള്ളാണ് വിട്ടു വരുന്നതെന്ന് കഴിഞ്ഞ വര്ഷം തന്നെ കോട്ടയം മീഡിയാ വാർത്തയിലൂടെ അറിയിച്ചിരുന്നു .നേരത്തെ അമിട്ട് പള്ളിയിൽ വ്യാജ കള്ള് വിട്ടു വന്ന ഷാപ്പ് അധികൃതർ അടപ്പിച്ചിരുന്നു .എന്നാൽ വ്യാജ കള്ള് മാഫിയ മറ്റ് ഷാപ്പുകളിലേക്ക് താവളം മാറ്റുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version