Kerala

വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏർപ്പെടുത്തി; പവർകട്ടിന് മുന്നോടിയായി മൊബൈൽ ഫോണിൽ സന്ദേശമെത്തും

Posted on

സംസ്ഥാനത്ത് പവർകട്ടിന് മുന്നോടിയായി മൊബൈൽ ഫോണിൽ സന്ദേശമെത്തും. വൈദ്യുതി നിയന്ത്രണം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏർപ്പെടുത്തി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസേജിലൂടെ അറിയാനാകും. കൺസ്യൂമർ നമ്പറിലെ രജിസ്റ്റേഡ് ഫോൺ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും.

കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയറിലൂടെ എസ്എംഎസ് സൗകര്യം ഏർപ്പെടുത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആദ്യഘട്ടം തിരുവനന്തപുരത്താകും ഇത് നടപ്പിലാക്കുക. നാളെയും മറ്റന്നാളുമായി സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലും വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുൻകൂട്ടി അറിയിച്ചുള്ള സന്ദേശം ലഭിക്കുമെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ ശ്രമം നടക്കുന്നതായി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. വൈദ്യുതി നിയന്ത്രണത്തിന് ഇന്ന് മുതൽ മുന്നറിയിപ്പ് നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനായി എല്ലാ നിർദേശങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദീർഘകാല കരാർ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഏകോപന കുറവുകൊണ്ടാണെന്നും സണ്ണി ജോസഫ് വിമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version