Kottayam
അഡ്വ പ്രിൻസ് ലൂക്കോസിന്റെ സ്മരണാർത്ഥം നടത്തപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കായുള്ള അഖിലകേരള പ്രസംഗ മത്സരം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു
കോട്ടയം: അഡ്വ പ്രിൻസ് ലൂക്കോസിന്റെ സ്മരണാർത്ഥം നടത്തപ്പെട്ട കോളേജ് വിദ്യാർത്ഥികൾക്കായുള്ള അഖിലകേരള പ്രസംഗ മത്സരം സർക്കാർ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.കേരള കോൺഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ. ജസ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുമായി 45 ഓളം വിദ്യാർത്ഥികൾ പ്രസംഗ മത്സരത്തിൽ പങ്കെടുത്തു. പ്രസംഗ കലയോട് എക്കാലവും ആഭിമുഖ്യം പുലർത്തിയിരുന്ന പ്രിൻസിന്റെ നാമധേയത്തിലുള്ള ഈ മത്സരം മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചെറുപ്പം മുതൽ പൊതുരംഗത്ത് ആദർശം കാത്തുസൂക്ഷിച്ച പൊതുപ്രവർത്തകനായ പ്രിൻസിന്റെ ജീവിതശൈലി യുവാക്കൾക്ക് മാതൃകയാണ്.
പാർട്ടി ഉന്നത അധികാര സമിതി അംഗങ്ങളായ ബിനു ചെങ്ങളം എ കെ ജോസഫ് സന്തോഷ് കാവുകാട്ട് ജോയ് ചെട്ടിശ്ശേരി അനിൽ വി തയ്യിൽ , അഡ്വ മനു വി വാരപ്പള്ളി,കുഞ്ഞ് കളപ്പുര അഡ്വ ജോർജ് ജോസഫ്,സിബി കൊച്ചുപുരയ്ക്കൽ സിൻഡിക്കേറ്റ് അംഗങ്ങളായ പ്രൊഫ ഐസൺ വി വഞ്ചിപ്പുരക്കൽ പ്രൊഫ മേജോ കുര്യാക്കോസ്, എബി പൊന്നാട്ട് ഡിജു സെബാസ്റ്റ്യൻ, പ്രിൻസ് കുഴിച്യാലി, സജി ചെമ്പേട്ട്, കാളിദാസൻ തുടങ്ങിയവർ പ്രസംഗിച്ചു.