Kerala

ഏഷ്യൻ ഗെയിംസ്: വിജയിക്കുന്ന മലയാളി താരങ്ങൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി

Posted on

ഏഷ്യൻ ഗെയിംസ്: വിജയിക്കുന്ന മലയാളി താരങ്ങൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി.ഓപ്പറേഷൻ കളരി’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന കായികതാരങ്ങൾക്ക് 50 ലക്ഷം രൂപയും, വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും സമ്മാനമായി നൽകും.

ഇതിനുപുറമെ, മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.കായികതാരങ്ങൾക്കൊപ്പം അവരുടെ കഠിനാധ്വാനത്തിന് കരുത്തുപകരുന്ന പരിശീലകർക്കും പാരതോഷികം ഉണ്ടാവും. ഇതനുസരിച്ച് സ്വർണമെഡൽ ജേതാക്കളുടെ പരിശീലകർക്ക് അഞ്ച് ലക്ഷം രൂപയും,

വെള്ളി നേടുന്നവരുടെ പരിശീലകർക്ക് മൂന്ന് ലക്ഷം രൂപയും, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതവും പാരിതോഷികം ലഭിക്കും.കേരളത്തിന്റെ കായികരംഗത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ് സർക്കാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version