Kottayam

പാലാ നഗരസഭയുടെ സൈറൺ കൂവുക തന്നെ ചെയ്യും ;വ്യാപാരികൾ പരാതി കൊടുത്തത് തെറ്റിദ്ധരിപ്പിക്കപ്പെട്ട് :ഭരണ പക്ഷ കൗൺസിലർ ഷാജു തുരുത്തൻ

Posted on

പാലാ നഗരസഭയുടെ സൈറൺ കൂവുക തന്നെ ചെയ്യുമെന്ന് ഭരണ പക്ഷ അംഗം ഷാജു തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .സൈറൺ പാടില്ലെന്ന് ചില വ്യാപാരികൾ പരാതി നൽകിയത് തെറ്റിദ്ധരിപ്പിക്കപ്പെട്ടാണെന്നു ഷാജു തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .

എന്റെ കാരണവന്മാർ രാവിലെ കൃഷി പണികൾക്ക് പോകുമ്പോൾ അതിരാവിലെ അഞ്ച് കൂവി എഴുന്നേൽക്ക് എന്നാണ് ഞങ്ങളെയും പണിക്കരെയും ഓർമ്മപ്പെടുത്തിയിരുന്നത് .കുട്ടികളെ രാവിലെ പഠിക്കാൻ എഴുന്നേൽപ്പിക്കുന്നതും രാവിലെ അഞ്ച് കൂവുമ്പോളാണ് .

പാലാക്കാരുടെ ഹൃദയ വികാരനാണ് ഈ സൈറൺ അത് നിർത്തലാക്കാനുള്ള ഏതു തീരുമാനത്തെയും നഖ ശിഖാന്തം എതിർക്കും .ഞാൻ ഒറ്റയ്ക്ക് അപ്പീലിനു പോവുകയും ചെയ്യുമെന്ന് ഷാജു തുരുത്താൻ ഓർമ്മിപ്പിച്ചു .രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങും ;പള്ളിയിലെ മാണി മുഴക്കവും ;അമ്പലത്തിലെ ശംഖു വിളിയും ഒക്കെ നിർത്തണമെന്ന് പറഞ്ഞാൽ അതൊക്കെ പൊതു സമൂഹത്തിൽ മുറിവ് ഉണ്ടാക്കാൻ ഉപകരിക്കൂ എന്നും ഷാജു തുരുത്തൻ കോട്ടയം മീഡിയയോട് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version