Kottayam
കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 9 ന് നിയമസഭാ മാർച്ച്:പാലായിൽ നിന്നും മൂന്ന് ബസ്സുകളിൽ പ്രവർത്തകർ പങ്കെടുക്കും
പാലാ :കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 9 ന് നിയമസഭാ മാർച്ച്:പാലായിൽ നിന്നും മൂന്ന് ബസ്സുകളിൽ പ്രവർത്തകർ പങ്കെടുക്കും .UDF സർക്കാർ അധികാരമേറ്റിട്ട് 100 ദിവസങ്ങൾ പിന്നിട്ടിട്ടും, സഹകരണസംഘങ്ങളിലെ പതിനായിരക്കണക്കിന് നിക്ഷേപകരുടെ കാലാവധി കഴിഞ്ഞ പണം തിരികെ നൽകാൻ യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല. വകുപ്പ് മന്ത്രിയുടെ പ്രസ്താവനകൾ മാത്രമേ കാണുന്നുള്ളു. വായ്പാ കുടിശിഖ വരുത്തിയവർക്ക് വൻ ആനുകൂല്യങ്ങൾ നൽകുന്നതിനും, തിരിച്ചടവ് കാലാവധി വീണ്ടും വീണ്ടും നീട്ടിനൽകിക്കൊണ്ടും സംഘങ്ങളിലെ പണലഭ്യതക്ക് തടസം സൃഷ്ടിക്കുന്നു.
മുൻ സംസ്ഥാനസഹകരണ വകുപ്പ് മന്ത്രി .ജി.സുധാകരൻ എം.എൽ.എ മാർച്ച് ഉൽഘാടനം ചെയ്യുന്നു. ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികളായ പി. എ. തോമസ് അങ്കമാലി, ഡോ.ജോർജ് എം.ജെ, എ.സി. ബേബിച്ചൻ കോട്ടയം, റോയി വെള്ളരിങ്ങാട്ട് പാലാ, പ്രൊഫ. നെടുങ്കുന്നം രഘുദേവ്, തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.
സഹകരണ നിക്ഷേപകർക്ക് നീതി വേണം.കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ ഉടൻ മടക്കി നൽകണംനിക്ഷേപങ്ങളുടെ പലിശമുടക്കം കൂടാതെ എല്ലാ മാസവും ലഭ്യമാക്കണം.നിക്ഷേപങ്ങളിൽ തട്ടിപ്പ് നടത്തിയവരുടെ സ്വത്ത്കണ്ടുകെട്ടണം
വാർത്താ സമ്മേളനത്തിൽ കോ- ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്സ് ഫോറം സംസ്ഥാന സെക്രട്ടറി ബേബിച്ചൻ എ.സി, വൈസ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട് പാലാ, ജില്ലാ പ്രസിഡൻ്റ് സാബു മാത്യു കുറവിലങ്ങാട്, എന്നിവർ പങ്കെടുത്തു.