കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രം സമുദായത്തിന്റെ ചരിത്രം തന്നെ : ബിഷപ്പ് കല്ലറങ്ങാട്ട് - Kottayam Media

Kerala

കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രം സമുദായത്തിന്റെ ചരിത്രം തന്നെ : ബിഷപ്പ് കല്ലറങ്ങാട്ട്

Posted on

 

പാലാ : 105 വർഷങ്ങൾ പിന്നിടുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രം ക്രൈസ്തവസമുദായത്തിന്റെയും കേരള സമൂഹത്തിന്റെയും ചരിത്രം തന്നെയാണന്ന് ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ട് . കേരളനവോത്ഥാനത്തിനായി നടന്ന പോരാട്ട ങ്ങളുടെചരിത്രമാണ് കത്തോലിക്കാ കോൺഗ്രസിന്റെ ആദ്യ പതിറ്റാണ്ടുകളിലെ ചരിത്രം.

കർഷക അവകാശങ്ങൾക്കും ന്യൂനപക്ഷ അവകാശങ്ങൾക്കും വിദ്യാഭ്യാസ അവകാശങ്ങൾക്കും വേണ്ടിയുള്ള നിരന്തര പോരാട്ടം കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രത്തിന്റെ ഭാഗമാണന്ന് ബിഷപ്പ് പറഞ്ഞു. സഭാതാരം ജോൺ കച്ചിറമറ്റം എഴുതി, മൂന്ന് വാല്യങ്ങളായി പ്രസദ്ധീകരിക്കുന്ന കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രപുസ്തകം പ്രകാശനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്. മുൻ പ്രസിഡന്റ് സാജു അലക്സ് ആദ്യ പ്രതി ഏറ്റുവാങ്ങി.

കത്തോലിക്കാ കോൺഗ്രസിന്റെ ചരിത്രം ത്യാഗപൂർവം പുസ്തക രൂപത്തിലാക്കിയ ജോൺ കച്ചിറമറ്റത്തിന്റെ അതുല്യ സംഭാവനകളെ സമുദായത്തിന് വിസ്മരിക്കാൻ സാധിക്കില്ലന്ന് ബിഷപ്പ് അനുസ്മരിച്ചു.സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ഇമ്മാനുവേൽ നിധീരി അദ്ധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ വെ. റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ ആമുഖപ്രസംഗം നടത്തി.

സഭാതാരം ജോൺ കച്ചിറമറ്റം, ജോസ് വട്ടുകുളം, രാജീവ് കൊച്ചുപറമ്പിൽ , ജോൺസൺ വീട്ടിയാങ്കൽ, ജോയി കണിപറമ്പിൽ , സാബു പൂണ്ടികുളം, ആൻസമ്മ സാബു, സി. എം ജോർജ് , ബേബി ആലുങ്കൽ, സണ്ണി മാന്തറ, ജോൺസൺ ചെറുവള്ളി , ജോസ് ജോസഫ് മലയിൽ, സിന്ധു ജയബു, എഡ്വവിൻ പാമ്പാറ, ജോബിൻ പുതിയടുത്തുചാലിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version