Kerala

മാർ സ്ലീവാ മെഡിസിറ്റിയിൽ അനസ്‌തേഷ്യോളജി ആൻഡ് പെരി ഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇംപാക്റ്റ് -2026 ദേശീയ സെമിനാർ നടന്നു

Posted on

പാലാ . മാർ സ്ലീവാ മെഡിസിറ്റിയിൽ അനസ്‌തേഷ്യോളജി ആൻഡ് പെരി ഓപ്പറേറ്റീവ് മെഡിസിൻ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇംപാക്റ്റ് -2026 ദേശീയ സെമിനാർ നടന്നു. മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യ രംഗത്തെ നൂതന പ്രവർത്തനങ്ങളും ചികിത്സകളും പരിചയപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന പരിപാടിയിലൂടെ ഈ മേഖലയിലുള്ളവർക്ക് ഉന്നത ഗുണനിലവാരം പുലർത്തുന്നതിന് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ.മാത്യു തെക്കേൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ചീ

ഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു ,ഐ.എസ്. എ. കേരള ചാപ്റ്റർ പ്രസിഡൻറ് ഡോ. ബിനിൽ ഐസക് മാത്യു ,അനസ്തേഷ്യോളജി വിഭാഗം മേധാവിയും ഇംപാക് റ്റ് ചീഫ് കോർഡിനേറ്ററുമായ ഡോ.മഞ്ജിത്ത് ജോർജ്, ഓർഗനൈസിംഗ് ചെയർപേഴ്സൺ ഡോ.എബി ജോൺ, സെക്രട്ടറി ഡോ.അനു ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. രാജ്യത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version