Kerala

അരുവിത്തുറ വോളി പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജസ് ചാമ്പ്യന്മാർ;വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്‌ഷൻ കോളേജ് കിരീടം ചൂടി 

Posted on

 

അരുവിത്തുറ: സെന്റ് ജോർജ് കോളേജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിൽ പുരുഷവിഭാഗത്തിൽ അങ്കമാലി ഡിസ്റ്റ് കോളേജിനെ രണ്ടിന് എതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി അരുവിത്തുറസെന്റ് ജോർജ് കോളേജ് ചാബ്യൻ മാരായി സ്കോർ . 25 – 20,25-27 , 26-28 , 25 – 18, 15-13 വിജയികൾക്ക് പൂഞ്ഞാർ എംഎൽഎ അഡ്വ: സെബാസ്റ്റ്യൻ എം ജെ സമ്മാനങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ: വിപി നാസർ കോളേജ് മാനേജർ വെരി റവ ഫാ മാത്യു ചന്ദ്രൻ കുന്നേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ വാർഡ് കാൺസിലർ ജയിംസ് കുന്നേൽ കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി എന്നിവർ സന്നിഹിതരായിരുന്നു.

സെന്റ് ജോർജ് കോളേജിൽ നടന്നുവന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് അരുവിത്തുറ വോളി വനിതാ വിഭാഗം ഫൈനലിൽ പാലാ അൽഫോൻസാ കോളേജിനെ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്‌ഷൻ കോളേജ് വിജയകിരീടം ചൂടിയത്. സ്കോർ 25-18, 25-14 , 27-25. വിജയികൾക്ക് കേരള ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോസഫ് ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version