ചോലത്തടം മർത്ത് മറിയം പള്ളിയിൽ ഇടവക തിരുനാളിനോടനുബന്ധിച്ച് ക്രൈസ്തവ കാഹള സമ്മേളനം ജനുവരി 20 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് - Kottayam Media

Kerala

ചോലത്തടം മർത്ത് മറിയം പള്ളിയിൽ ഇടവക തിരുനാളിനോടനുബന്ധിച്ച് ക്രൈസ്തവ കാഹള സമ്മേളനം ജനുവരി 20 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക്

Posted on

 

കോട്ടയം :ചോലത്തടം-പൂഞ്ഞാർ: കോട്ടയം ജില്ലയിൽ പൂഞ്ഞാർ – മുണ്ടക്കയം റൂട്ടിലുള്ള ചോലത്തടത്ത് ഇടവകയിലെ മർത്ത് മറിയത്തിന്റെയും വിശുദ്ധ അന്തോണീസ് പുണ്യാളന്റെയും തിരുനാളിനോടനുബന്ധിച്ച് ജനുവരി ഇരുപതാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ക്രൈസ്തവ കാഹള സമ്മേളനം സംഘടിപ്പിക്കുന്നു. കേരളത്തിലെ ഒൻപത് എപ്പിസ്കോപ്പൽ സഭകളെ പ്രതിനിധീകരിച്ച് മെത്രാന്മാരും വൈദികരും വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുക്കുന്നു. തൊഴിയൂർ സഭ തലവൻ അത്യഭിവന്ദ്യ സിറിൽ മാർ ബസേലിയസ് മെത്രാപ്പോലീത്ത,സീറോ മലബാർ സഭ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങട്ട്, യാക്കോബായ സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, സി എസ് ഐ സഭ ഈസ്റ്റ് കേരള മഹാ ഇടവക ബിഷപ്പ് അഭിവന്ദ്യ വി. എസ്. ഫ്രാൻസിസ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ലത്തീൻ സഭയിലെ ബഹു. ജോസ് കുഴിവയലിലച്ചനും ഓർത്തഡോക്സ് സഭയിലെ ബഹു. ജിതിൻ കുര്യാക്കോസ് അച്ചനും മാർത്തോമാ സഭയിലെ ബഹു. എബി ഉമ്മൻ അച്ചനും കൽദായ സഭയിലെ ബഹു. ആന്റണി കൈതാരൻ അച്ഛനും, സീറോ മലങ്കര സഭയിലെ ബഹു. മത്തായി മണ്ണൂർ അച്ചനും പങ്കെടുക്കും.

കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്ന പൊതു പരിപാടിയിൽ ജനപ്രതിനിധികളായ  ആന്റോ ആന്റണി എം.പി.,  സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. എന്നിവർ ആശംസകൾ അർപ്പിക്കും. ബഹു. സിസ്റ്റർ അഡ്വ. ജോസിയ എസ്. ഡി., മുൻ ജനപ്രതിനിധികളായ  പി. സി. തോമസ്,  പി.സി ജോർജ്, തൊഴിയൂർ സഭ അൽമായ ട്രസ്റ്റി  ബിനോയ് പി. മാത്യു, വിവിധ ക്രൈസ്തവ സംഘടനാ പ്രതിനിധികളായ സാബു ജോസഫ് (ഡി. സി. എഫ്. ), കെ.സി. ഡേവിസ് ( നസ്രാണി മാപ്പിള സംഘം മധ്യ മേഖല ), കെവിൻ പീറ്റർ( കാസ) എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ സജീവമായി പ്രവർത്തിക്കുന്ന ക്രൈസ്തവ സാന്നിധ്യമായ മുൻകേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായ വി. വി. അഗസ്റ്റിൻ (എൻ. പി. പി.),  ജോർജ് കുര്യൻ (ബി.ജെ.പി.) എന്നിവരും പൂഞ്ഞാർ – തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും പത്താം വാർഡ് മെമ്പറുമായ  റെജി ഷാജിയും ആശംസകൾ അർപ്പിച്ചു സംസാരിക്കും.

വൈകുന്നേരം 5. 30ന് കുരിശിൻ തൊട്ടിയിൽ കൽ സ്ലീവായുടെ മുന്നിൽ നിന്നുള്ള പുറത്തു നമസ്കാരത്തോടെയാണ് ക്രൈസ്തവസമ്മേളനം ആരംഭിക്കുന്നത്. വിശിഷ്ടാതിഥികൾക്ക് ബാൻഡ് മേളങ്ങളുടെ അകമ്പടിയോടുകൂടിയ സ്വീകരണവും നൽകും. അതിപ്രധാനമായ നാല് വിഷയങ്ങളിൽ പ്രസക്തർ നയിക്കുന്ന ഓറിയന്റേഷൻ പ്രഭാഷണങ്ങൾ ഉണ്ടായിരിക്കും. ഒന്നാം നൂറ്റാണ്ടു മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ സജീവമായിരുന്ന ക്രൈസ്തവ വിഭാഗമായ നസ്രാണി സമുദായത്തിന്റെ മാർത്തോമാ മാർഗവും വഴിപാടും എന്ന വിഷയത്തിൽ ജോസുകുട്ടി അബ്രാഹം മരങ്ങാട്ടിലും നവഭാരത സൃഷ്ടിയിൽ ക്രൈസ്തവ സംഭാവനകൾ എന്ന വിഷയത്തിൽ ഡോ. ബാബു കെ. വർഗീസും ആധുനിക ലോക ക്രമത്തിൽ ക്രൈസ്തവർ സ്വീകരിക്കേണ്ട ആനുകാലിക സമീപനങ്ങൾ എന്ന വിഷയത്തിൽ  ജോർജുകുട്ടി അഗസ്തിയും ഈ കാലഘട്ടത്തിൽ ക്രൈസ്തവ അതിജീവനം സാധ്യമോ എന്നതിനെപ്പറ്റി അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കലും സെഷൻസ് നയിക്കും.

വികാരി സിറിൽ തോമസ് തയ്യിലച്ചൻ സ്വാഗതവും ഡി എസ് ടി മഠം മദർ ബഹുമാനപ്പെട്ട ജ്യോതി മരിയാമ്മ നന്ദിയും അർപ്പിക്കും. കൈക്കാരന്മാരായ ബേബി വിളക്കുന്നേൽ, ജോയി കുഴിവേലി പറമ്പിൽ, മാത്തുക്കുട്ടി അമ്പാട്ട്, ജോയി കൈപ്പൻ പ്ലാക്കൽ എന്നിവരും പെരുന്നാൾ കമ്മിറ്റി കൺവീനർമാരായ ശ്രീ. റോയി വിളക്കുന്നേൽ, ശ്രീ. ജോർജ് മുണ്ടമറ്റം, ശ്രീ. ജോണി വിളക്കുന്നേൽ, ശ്രീ. റിജോ അമ്പാട്ട്. യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡണ്ട് അരുൺ പുളിക്കൽ, എബിൻ കൈതോട്ടുങ്കൽ, വിശ്വാസപരിശീലനത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി രശ്മി ആന്റേഴ്‌സൺ പുളിക്കാട്ട്, മാതൃവേദി പ്രസിഡന്റ് ഷെറിൻ വിളക്കുന്നേൽ എന്നിവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version