Kerala

അധ്യാപകർ സമൂഹത്തിന്റെ മുഖ്യ ശിൽപ്പികൾ: വി.എസ്. ദിലീപ് കുമാർ

Posted on

 

ആരക്കുന്നം: സമൂഹത്തിന്റെ മൂല്യബോധവും ഭാവിയും രൂപപ്പെടുത്തുന്ന മുഖ്യ ശിൽപ്പികളാണ് അധ്യാപകരെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന സെക്രട്ടറി മാമ്പുഴക്കരി വി.എസ്. ദിലീപ് കുമാർ പറഞ്ഞു. പിറവം നിയോജക മണ്ഡലം കമ്മിറ്റി ആരക്കുന്നത്ത് സംഘടിപ്പിച്ച അധ്യാപക ദിനാചരണവും ഗാന്ധിസ്മൃതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മികച്ച മാർക്കും സാങ്കേതിക മികവും നേടിയാലും പരസ്പര ബഹുമാനത്തോടെ സംസാരിക്കാനും ഔചിത്യത്തോടെ പെരുമാറാനും മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനും കഴിയുന്നില്ലെങ്കിൽ വിദ്യാഭ്യാസം അപൂർണ്ണമാണെന്ന് അദ്ദേഹം പറഞ്ഞു. അറിവിനൊപ്പം ഔചിത്യവും കഴിവിനൊപ്പം ഉത്തരവാദിത്വവും സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹികബോധവും വളർത്തുകയാണ് അധ്യാപകരുടെ യഥാർത്ഥ ധർമ്മം. ഗാന്ധിജിയുടെ വിദ്യാഭ്യാസ ദർശനവും ജീവിതമൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകരുന്നതിൽ അധ്യാപകർക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയോജക മണ്ഡലം ചെയർമാൻ പ്രശാന്ത് പ്രഹ്ളാദ് അധ്യക്ഷത വഹിച്ചു. വിദ്യാരത്നം അധ്യാപക ശ്രേഷ്ഠ പുരസ്കാരം ഡോ. സ്റ്റെഫി ജെയിംസിന് സമ്മാനിച്ചു. ജില്ലാ ചെയർമാൻ എം എം ഷാജഹാൻ അധ്യാപക ദിന സന്ദേശം നൽകി ,റവ.ഫാ. ഡോ: വർഗീസ് മoത്തിക്കുന്നത്ത് ,ഡോ :സ്റ്റെഫി ജെയിംസ്, പുഷ്കല ഷൺമുഖൻ, ജെയിംസ് കുറ്റിക്കോട്ടയിൽ , ജോയ് ജേക്കബ്, എം എം ലിങ്ക് വിൻസ്റ്റാർ, സണ്ണി കണ്ണമ്മേലിൽ , ഷിബു കൊടിമറ്റം,നിജി ബിജു ,നജീബ് പെരുമ്പാവൂർ, കവിത എം കെ എന്നിവർ സംസാരിച്ചു. മുതിർന്ന അധ്യാപകരെ ആദരിച്ചു. വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version