വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊട്ടേഷൻ, കൊലപാതകശ്രമ കേസുള്ള കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി - Kottayam Media

Kerala

വിവിധ സ്റ്റേഷനുകളിൽ അടിപിടി, കൊട്ടേഷൻ, കൊലപാതകശ്രമ കേസുള്ള കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി

Posted on

കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. ഈരാറ്റുപേട്ട നടയ്ക്കല്‍ ഭാഗത്ത് താമസിക്കുന്ന അയ്മനം കല്ലുമട ഭാഗത്ത് കൊട്ടമല വീട്ടിൽ റോജൻ മാത്യു (38) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ,കുറവിലങ്ങാട്‌, എന്നീ സ്റ്റേഷനുകളില്‍ അടിപിടി, കൊട്ടേഷൻ, കൊലപാതകശ്രമം, കഞ്ചാവ് വില്പന ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version